റിയാദ് ടാക്കീസ് നാടന്‍ പാട്ടുത്സവം

റിയാദ്: നാടന്‍ പാട്ടിനെ ജനകീയമാക്കിയ കലാഭവന്‍ മാണിയുടെ എട്ടാം ഓര്‍മ്മ ദിനത്തില്‍ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് നാടന്‍പാട്ടുത്സവം സംഘടിപ്പിച്ചു. പാട്ടുത്സവം സീസണ്‍-6 ആണ് അരങ്ങേറിയത്.

മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പുഷ്മര്‍ച്ചനയോടെ ആരംഭിച്ച പരിപാടിയില്‍ കണ്‍വീനര്‍ എല്‍ദോ വയനാട് ആമുഖ പ്രഭാഷണം നടത്തി. സാംസ്‌കാരിക ചടങ്ങില്‍ പ്രസിഡണ്ട് ശഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുക്കട് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കണ്‍വീനര്‍മാരായ സോണി തോമസ്, മഹേഷ് ജയ് വൈസ് പ്രസിഡണ്ട്മാരായ ഷമീര്‍ കല്ലിങ്ങല്‍, ഷാന്‍ പെരുമ്പാവൂര്‍, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, കോഡിനേറ്റര്‍ ഷൈജു പച്ച,

പി ആര്‍ ഒ റിജോഷ് കടലുണ്ടി, ഐ ടി കണ്‍വീനര്‍ അനില്‍ കുമാര്‍ തമ്പുരു, സുനില്‍ ബാബു എടവണ്ണ, ലുബൈബ് ഇ കെ, സാമൂഹിക പ്രവര്‍ത്തകരായ ബഷീര്‍ കരോളം, സെബിന്‍ ഇക്ബാല്‍, വിജയന്‍ നെയ്യാറ്റിന്‍കര, ഷമീര്‍ ഷാമില്‍, അബ്ബാസ് വി കെ, റഹ്മാന്‍ മുനമ്പത്ത്, ഷാരോണ്‍ ഷരീഫ്, അലക്‌സ് കൊട്ടാരക്കര, സാജിദ് നൂറനാട്, ഷൈജു തോമസ്, കബീര്‍ പട്ടാമ്പി, നബീല്‍ ഷാ, വല്ലി ജോസ്, മയ്മൂന അബ്ബാസ് എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി ഹരി കയംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. ശബ്ദ നിയന്ത്രണം ഷാഫി നിര്‍വഹിച്ചു. സജീര്‍ സമദ്, സാജിര്‍ കാളികാവ്, ഹരി കായംകുളം, കൃഷ്ണകുമാര്‍ അരവിന്ദ്, മഹേഷ് ജയ്, എല്‍ദോ വയനാട്, ഹബീബ് റഹ്മാന്‍, ഷമീര്‍ കല്ലിങ്കല്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ അണിനിരന്ന മുട്ടിപ്പാട്ട് പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി

ഷാന്‍ പെരുമ്പാവൂര്‍, ജലീല്‍ കൊച്ചിന്‍, പവിത്രന്‍ കണ്ണൂര്‍, ഷിജു കോട്ടാങ്ങല്‍, ബിനു ജോയിസി, ഇഷാല്‍ ആഷിഫ്, ഷെറാസ്, റിയാസ് ബാബു എന്നിവരുടെ ഗാനങ്ങളും ഇഷാ ഷഫീഖ്, ഹിലാല്‍ കബീര്‍, നക്ഷത്ര എന്നിവരുടെ നൃത്തനൃത്യങ്ങളും അരങ്ങേറി.

നിസാര്‍ പള്ളികശേരി, ഷഫീഖ് വലിയ ജംഷാദ് വക്കയില്‍നസീര്‍ അബ്ദുല്‍ കരീം സുല്‍ഫി കൊച്ചു ബാലഗോപാലന്‍സിജോ മാവേലിക്കര, വിജയന്‍ കായംകുളം അന്‍വര്‍ യൂനുസ്പ്രദീപ് കിച്ചുരതീഷ് നാരായണന്‍ജോസ് കടമ്പനാട്, റജീസ് ചൊക്ലിജോണി തോമസ്ഷംസു തൃക്കരിപ്പൂര്‍ബാബു കണ്ണോത്ത്ജംഷീര്‍ കാലിക്കറ്റ്മനു മൂപ്പന്‍, സുദീപ് വി എസ്, എം ഡി റാഫി നാസര്‍ ആലുവ ഷാനവാസ് റിസ്വാന്‍ സെയ്തലി, സുദര്‍ശന കുമാര്‍, സനൂപ് രയരോത്ത്, അന്‍വര്‍ സാദത്ത്, ഹുസൈന്‍ ഷാഫി, ഷിജു ബഷീര്‍, ഫൈസല്‍ തമ്പലക്കോടന്‍, ഗിരീഷ്, ജുനൈദ് ഉമറലി, അക്ബര്‍ നൗഫല്‍, ഷാജഹാന്‍ റിനീഷ്, ഷംനാദ് അശോക്, കൃഷ്ണ ഷൈന്‍ ദേവ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Leave a Reply