Sauditimesonline

watches

മസ്ജിദുകളെ ബന്ധിപ്പിച്ച് ഇന്റര്‍നെറ്റ് സംവിധാനം

റിയാദ്: രാജ്യത്തെ മുഴുവന്‍ മസ്ജിദുകളും ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കുന്നു. പ്രാര്‍ഥനയുമായി ബന്ധപ്പെട്ട പരാതികള്‍ ഓരോ മസ്ജിദിലെയും ഇമാമുമാര്‍ക്ക് അറിയാനും പുതിയ സംവിധാനം സഹായിക്കും. ഇതിനായി പ്രത്യേക ക്യൂ ആര്‍ കോഡ് ഇമാമുമാര്‍ക്ക് നല്‍കി. നിലവില്‍ മുന്നൂറ് മസ്ജിദുകളില്‍ സംവിധാനം നിലവില്‍ വന്നു. 1700 മസ്ജിദുകളില്‍ കൂടി പുതിയ സംവിധാനം നടപ്പിക്കും.

മസ്ജിദുകളിലെ പ്രഭാഷണങ്ങള്‍, സുരക്ഷാ സംവിധാനം എന്നിവ നെറ്റ്‌വര്‍ക് വഴി മതകാര്യ മന്ത്രാലയത്തിന് തല്‍സമയം ലഭിക്കും. മദീനയിലെ മത കാര്യ മന്ത്രാലയത്തിന് കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയാണ് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത്. ഇതിനായി പള്ളികളില്‍ പ്രത്യേക നെറ്റ് വര്‍ക്ക് സിസ്റ്റം സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്.

മസ്ജിദുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. സി സി ടി വി ഉള്‍പ്പെടെയുളള നിരീക്ഷണ സംവിധാനം ഫലപ്രദമായി പ്രയോജനപ്പെടുത്താനും പുതിയ സംവിധാനത്തിന് കഴിയും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top