Sauditimesonline

watches

റമദാന്‍ നന്മയുടെ കാലം; ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി


റിയാദ്: ഇസ്‌ലാമിനെ യഥാര്‍ഥ രൂപത്തില്‍ ലോകത്തിന് പരിചയപ്പെടുത്തുക എന്നത് ജീവിത ദൗത്യമാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു. പുണ്യമാസത്തെ ലോക രക്ഷിതാവിന്റെ കാരുണ്യവും പ്രതിഫലവും കാംക്ഷിക്കുന്നതിനായി വരവേല്‍ക്കാം. റമദാനില്‍ പ്രാര്‍ഥനകളും വ്രതവും നിര്‍വഹിക്കുന്നതിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആരാധനകളോടൊപ്പം കുടുംബബന്ധം നിലനിര്‍ത്തണം. പരസ്പരം വിട്ടുവീഴ്ച ചെയ്യണം. -രാജാവ് അഭ്യര്‍ഥിച്ചു.

ഇസ്‌ലാം ആവിര്‍ഭവിഉ കാലം മുതല്‍ ഇന്നുവരെ ഇരുഹറമുകളുടേയും പരിപാലനത്തിന് സൗദി അറേബ്യ ജാഗ്രത പുലര്‍ത്തുന്നുണ്ട്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച വേനം, സുരക്ഷ എന്നിവയാണ് ഭരണകൂടം ഒരുക്കുന്നതെന്ന രാജാവ് പറഞ്ഞു.

തീവ്രവാദം, ഭീകരവാദം എന്നിവയെ രാജ്യം ശക്തമായി എതിര്‍ക്കുന്നു. ഇത്തരം ആശയങ്ങളോട് സന്ധിയില്ല. റമദാന്‍ അനുഗ്രഹത്തിന്റെയും നന്മയുടെയും കാലമായി മാറട്ടെയെന്നും രാജാവ് ആശംസിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top