
റിയാദ്: സൗദി അറേബ്യയില്‍ ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ 4 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കയ്യെഴുത്ത് ഇന്‍വോയ്‌സുകളും മൈക്രോസോഫ്ട് വേഡ്, എക്‌സല്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷനുകളില്‍ തയ്യാറാക്കുന്ന ഇന്‍വോയ്‌സുകളും അനുവദിക്കില്ല. ഇ-ബില്ലിംഗ് സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനങ്ങളുടെ പട്ടികയും അതോറിറ്റി പ്രസിദ്ധീകരിച്ചു. നികുതി വെട്ടിപ്പും ഇന്‍വോയ്‌സുകളിലെ കൃത്രിമവും തടയുന്നതിനാണ് നടപടി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.