
റിയാദ്: സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി അഹമദ് അല്‍ ഖതീബ്. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മദ്യസത്ക്കാരത്തിന് അനുമതി നല്‍കുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം അഞ്ച് കോടി വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ പാക്കേജുകളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.