Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഖസീം ഉറുമാമ്പഴപ്പെരുമ; മേള സമാപിച്ചു

മിദിലാജ്‌വലിയന്നൂര്‍

ബുറൈദ: അല്‍ഖസിം പ്രവിശ്യയിലെ ഉറുമാമ്പഴപ്പെരുമ വിളിച്ചറിയിച്ച കാര്‍ഷിക മേള സമാപിച്ചു. പ്രവിശ്യയിലെ തോട്ടങ്ങളില്‍ വിളവെടുത്ത വിവിധയിനം ഉറുമാമ്പഴത്തിന്റെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. അല്‍ബുകൈരിയ ഗവര്‍ണറേറ്റും പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയവും സംയുക്തമായാണ് നാലാമത് ഉറുമാമ്പഴ മേള ഒരുക്കിയത്. കൃഷിക്കാര്‍ക്ക് വിപണി കണ്ടെത്തുന്നതിനും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മേള. അല്‍ ഖസീമിലെ നൂറിലധികം തോട്ടം ഉടമകള്‍ മേളയില്‍ പങ്കെടുത്തു.

ശെഹിയ പാര്‍ക്കില്‍ ആറുദിവസം നീണ്ടുനിന്ന മേളയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് സന്ദര്‍ശകരായി എത്തിയത്. സന്ദര്‍ശകര്‍ക്ക് സൗജന്യ തൈകള്‍ വിതരണം ചെയ്തു. ജാം, പഴച്ചാല്‍ ഉള്‍പ്പെടെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു.

സൗദിയില്‍ ആയിരം ഉറുമാമ്പഴ തോട്ടങ്ങളുണ്ടെന്നാണ് കൃഷി മന്ത്രാലയത്തിന്റെ കണക്ക് . ഇവിടങ്ങളില്‍ രണ്ടുലക്ഷത്തിലധികം ചെടികളില്‍ വിളവെടുപ്പ് നടക്കുന്നുണ്ട്. രുചിയും നിറവും വലിപ്പവുമുളള ഖസീമിലെ ഉറുമാമ്പഴത്തിനാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുളളത്. 25 ടണ്ണിലധികം ഉറുമാമ്പഴം അയല്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top