Sauditimesonline

watches

അനുമതിയില്ലാതെ വ്യക്തിയുടെ ചിത്രം പരസ്യപ്പെടുത്തിയ കമ്പനിക്ക് പിഴ

റിയാദ്: അനുമതിയില്ലാതെ വ്യക്തിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയ കമ്പനിക്ക് പിഴ ശിക്ഷ. സൗദി ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റിയാണ് പിഴ ശിക്ഷ വിധിച്ചത്. വ്യക്തിയുടെ ചിത്രം അനുമതിയില്ലാതെ പരസ്യത്തിന് ഉപയോഗിച്ചതിനാണ് സ്വകാര്യ കമ്പനിക്കെതിരെ നടപടി. നിയമ ലംഘനം നടത്തിയ കമ്പനി 24,000 റിയാല്‍ പിഴ അടക്കണം. ഇതിന് പുറമെ പരാതിക്കാരന് ഒരു ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ഫോട്ടോ നീക്കം ചെയ്യണമെന്നും സൗദി ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളില്‍ മറ്റൊരാളുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിന് രേഖാമൂലം അനുമതി നേടിയിരിക്കണം. സര്‍ഗ സൃഷ്ടികളും സാഹിത്യ രചനകളും ഉടമകളുടെ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് അനുമതിയില്ല. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് പിഴ ശിക്ഷ ലഭിക്കും. നഷ്ടപരിഹാരം നല്‍കുകയും വേണമെന്നു ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top