റിയാദ്: ജി20 രാഷ്ട്രങ്ങളുടെ ഭൂപടം ഉള്‍പ്പെടുത്തി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി 20 റിയാല്‍ നോട്ട് പുറത്തിറക്കി. സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായാണ് പുതിയ നോട്ട്.
ഏറെ സവിശേഷതകളാണ് പുതിയ നോട്ടിനുളളത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രം, ജി 20 ഉച്ചകോടിയുടെ ലോഗോ, ജി 20 രാജ്യങ്ങളുടെ ഭൂപടം എന്നിവ നോട്ടിന്റെ ഇരു വശങ്ങളിലും ആലേഖനം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കറന്‍സി തയ്യാറാക്കിയത്. മികച്ച സുരക്ഷാ സംവിധാനവും പരിസ്ഥിതി സൗഹൃദവുമാണ് നോട്ടിന്റെ പ്രത്യേകത. ആകര്‍ഷകമായ നിറങ്ങളിലാണ് നോട്ടിന്റെ രൂപകല്‍പ്പനയെന്നും സാമ അറിയിച്ചു.
മനുഷ്യരാശിയുടെ ശോഭനമായ ഭാവിക്കു കൂട്ടായ ശ്രമങ്ങളിലൂടെ പരിഹാര നിര്‍ദേശങ്ങള്‍ കണ്ടെത്തണം. ഇതു ലോക സമ്പദ്‌വ്യവസ്ഥക്കു കരുത്തുപകരുമെന്ന സന്ദേശമാണ് കറന്‍സി അടയാളപ്പെടുത്തുന്നതെന്നും സാമ വ്യക്തമാക്കവി. സൗദിയുടെ ഭൂപടം, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വളര്‍ച്ചയുടെ പ്രതീകങ്ങളും പുതിയ നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.