റിയാദ്; സൗദിയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല. എന്നാല്‍ മുന്‍കരുതല്‍ നടപടി ശക്തമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ചില പ്രദേശങ്ങളില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ നടപ്പിലാക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ നടപടികളില്‍ മാറ്റം വരുത്തും. കര്‍ഫ്യൂ ഉള്‍പ്പെടെയുളള നടപടികള്‍ ആലോിനയിലില്ല. പലരാജ്യങ്ങളിലും കൊവിഡിന്റെ രണ്ടാം രംഗം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് പരിശോധന വ്യാപകമായി തുടരുകയാണ്. ചില പ്രദേശങ്ങളില്‍ പൊസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്, അതുകൊണ്ടു തന്നെ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കണമെന്നും ഡോ. അബ്ദുല്ല അസീരി ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.