Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

സൗദിയില്‍ 100 വനിതകള്‍ക്ക് നോട്ടറി ലൈസന്‍സ് അനുവദിച്ചു

റിയാദ്: ജൂഡീഷ്യല്‍ സേവനങ്ങള്‍ സുഗമമാക്കുന്നതിന് സൗദിയില്‍ 100 വനിതകള്‍ക്ക് നോട്ടറി ലൈസന്‍സ് അനുവദിച്ചതായി നീതിന്യായ മന്ത്രാലയം. ഇവര്‍ക്ക് മൂന്നു മാസം പരിശീലനം നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇസ്‌ലാമിക നിയമങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരെയാണ് നോട്ടറിയായി നിയമിച്ചത്. നീതിന്യായ മേഖലയില്‍ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനാണ് നിയമനമെന്നും നീതിന്യായ മന്ത്രാലയം അറിയിച്ചു.

പുതുതായി നിയമനം ലഭിച്ച വനിതാ നോട്ടറിമാര്‍ക്ക് പ്രത്യേക പരിശീലനം അടുത്ത ആഴ്ച ആരംഭിക്കും. വ്യവഹാരങ്ങള്‍ക്ക് ആവശ്യമായ രേഖള്‍ തയ്യാറാക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനും ഇവര്‍ക്ക് പരിശീലനം നല്‍കും.

നിയമം, ശരീഅത്ത്, സോഷ്യോളജി, അഡ്മിനിസ്‌ട്രേഷന്‍, ശാസ്ത്ര വിഷയങ്ങള്‍ എന്നിയില്‍ യോഗ്യത നേടിയ നിരവധി വനിതകളെ നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തെ കോടതികളില്‍ വിവിധ തസ്തികകളില്‍ നിയമിച്ചിട്ടുണ്ട്. 2018ല്‍ ആണ് ആദ്യമായി വനിതകള്‍ക്ക് നോട്ടറി ലൈസന്‍സ് അനുവദിച്ചു തുടങ്ങിയത്.

കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായി സ്ത്രീ ശാക്തീകരണ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍ യോഗ്യരായ വനിതകള്‍ക്ക് പരിശീലനവും നിയമനവും നല്‍കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് വനിതകള്‍ക്ക് നോട്ടറി ലൈസന്‍സ് അനുവദിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top