
റിയാദ്: പ്രവേശനോത്സവത്തിനൊരുങ്ങി റിയാദ് മലയാളം മിഷന്‍. ഈ മാസം 30ന് വെളളി 3.30ന് ഓണ്‍ലൈനില്‍ പരിപാടി ആരംഭിക്കും. കവി കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് പ്രസംഗിക്കും. റിയാദ് മേഖലയിലെ വിവിധ പഠന കേന്ദ്രങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ഭാഷാ സ്‌നേഹികളും പങ്കെടുക്കും. വിനോദ, വിജ്ഞാന, സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
ഓണ്‍ലൈനില്‍ നടന്ന മലയാളം മിഷന്‍ മേഖലാ യോഗം പ്രവേശനോത്സവം വിജയിപ്പിക്കുന്നതിന് ആവശ്യമായ രൂപരേഖ തയ്യാറാക്കി. നൗഷാദ് കൊര്‍മത്ത്, സീബ കൂവോട്, എം ഫൈസല്‍, ബീന ഫൈസല്‍, കെപിഎം സാദിഖ്, സുനില്‍ സുകുമാരന്‍, ഹെന്‍ഡ്രി തോമസ്, അഷ്‌റഫ് കൊടിഞ്ഞി, ഷഫീഖ് തലശേരി, നസ്‌റുദ്ദീന്‍ വി ജെ, സി എം സുരേഷ്‌ലാല്‍, ആയിഷ റസൂല്‍ സലാം, സുരേഷ് കൂവോട്, സജിത് കെ പി, മുനീര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
