റിയാദ്: നിയമ ലംഘകരായി സൗദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ ദല്‍ഹിയിലെത്തിച്ചു. സൗദി സര്‍ക്കാര്‍ പ്രത്യേക വിമാനത്തിലാണ് ഇവര്‍ക്ക് യാത്ര ഒരുക്കിയത്. പതിനാല് മലയാളികള്‍ ഉള്‍പ്പെടെ 356 ഇന്ത്യക്കാരെയാണ് ദല്‍ഹിയിലെത്തിച്ചത്.
തൊഴില്‍ നിയമ ലംഘകരും താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരുമാണ് റിയാദ് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നത്. ഇവരുമായി സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം രാവിലെ 10ന് റിയാദില്‍ നിന്നു ദല്‍ഹിയിലേക്ക് പുറപ്പെട്ടു. എംബസി ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത മഞ്ഞ ടീ ഷര്‍ട്ട് ധരിച്ചാണ് ഇവര്‍ യാത്രയായത്. 18 സംസ്ഥാനങ്ങളിലുളളവരാണ് ദല്‍ഹിയിലെത്തിയത്. ഇവരില്‍ 200 പേര്‍ ഉത്തര്‍പ്രദേശുകാരും 47 പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുളളവരാണ്.
കൊവിഡിനെ തുടര്‍ന്ന് വിമാന നസര്‍വീസ് നിര്‍ത്തിവെച്ചതോടെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിയത്. ഇന്ത്യന്‍ എംബസിയുടെ ശ്രമഫലമായാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. നാലു മാസത്തിനിടെ 2,300 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. ഇന്ത്യക്കാരെ യാത്രയയക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. നാടുകടത്തല്‍ കേന്ദ്രത്തില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാനുളള ശ്രമം തുടരുകയാണെന്നും എംബ)സി അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.