Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

റിയാദില്‍ റെയ്ഡ്: നിയമ ലംഘകരായ വിദേശികള്‍ പിടിയില്‍

റിയാദ്: അനധികൃതമായി പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ മാനവ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിലെ ലേബര്‍ വിഭാഗം അടപ്പിച്ചു. നിയമ ലംഘകരായ വിദേശ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 180 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ഷോപിംഗ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും നടന്ന പരിശോധനകളില്‍ നിയമ ലംഘകരായ 44 വിദേശ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങളാണ് അടപ്പിച്ചത്.

സ്വദേശിവത്ക്കരിച്ച തസ്തികയില്‍ ജോലി ചെയ്ത വിദേശ തൊഴിലാളികളെയും താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരെയും പരിശോധനയില്‍ കണ്ടെത്തി. വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേഡീസ് ഷാപ്പില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. ഇത്തരം നിയമ ലംഘനളും പിടികൂടി. റെയ്ഡുമായി സഹകരിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top