Sauditimesonline

watches

കൊച്ചി, മുംബൈ, ദല്‍ഹി: സൗദിയ സര്‍വീസ് അടുത്ത മാസം

ഇന്ത്യയില്‍ നിന്നു യാത്രക്കാരെ മടക്കികൊണ്ടുവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല

റിയാദ്: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അടുത്ത മാസം കൊച്ചി, മുംബൈ, ദല്‍ഹി ഉള്‍പ്പെടെ 33 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.

മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. അബുദബി, അമ്മാന്‍, ബഹ്‌റൈന്‍, ബെയ്‌റൂത്, ദുബായ്, കുവൈത്, ആംസ്റ്റര്‍ഡാം, ഫ്രാങ്ക്ഫ്രൂട്, ഇസ്താന്‍ബുള്‍, ലണ്ടന്‍, മാഡ്രിഡ്, മിലാന്‍, പാരിസ്, വാഷിംഗ്ടണ്‍, ഇസ്‌ലാമാബാദ്, മനില, പെഷവാര്‍, ധാക്ക, ജക്കാര്‍ത്ത, കോലാലമ്പൂര്‍, മുള്‍ടാന്‍, ഗുഅന്‍സു, കറാച്ചി, ലാഹോര്‍, ആഡിസ് അബാബ, അലക്‌സാഡ്രിയ, കെയ്‌റോ, ഖാര്‍തൂം, നെയ്‌റോബി, തുനിസ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്.

കഴിഞ്ഞ മാസം 20 വിമാനത്താവളങ്ങളിലേക്ക് സൗദിയ സര്‍വീസ് ആരംഭിച്ചിരുന്നു. 33 കേന്ദ്രങ്ങളിലേക്കു കൂടി സര്‍വീസ് തുടങ്ങുന്നതോടെ 53 വിമാനത്താവളങ്ങളിലേക്കു യാത്രക്കാര്‍ക്ക് സര്‍ഞ്ചരിക്കാന്‍ അവസരം ലഭിക്കും. മഹാമാരിക്കു മുമ്പ് 85 കേന്ദ്രങ്ങളിലേക്കാണ് സൗദിയ സര്‍വീസ് നടത്തിയിരുന്നത്.

അതേസമയം, സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത മാസം ആരംഭിക്കുന്ന സര്‍വീസുകളില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നു യാത്രക്കാരെ മടക്കികൊണ്ടുവരുമോ എന്ന കാര്യം വ്യക്മായിട്ടില്ല. സൗദിയില്‍ നിന്നു കൊച്ചി, മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന വിമാനങ്ങളില്‍ സാധാരണ യാത്രക്കാര്‍ക്ക് മടങ്ങിവരാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അധ്യാപകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രത്യേകം അനുമതിയുളള യാത്രക്കാര്‍ക്ക് മാത്രമാണ് മടങ്ങിവരാന്‍ അനുമതി ലഭിക്കുകയെന്നും അറിയുന്നു.

അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വാഷിംഗ്ടണിലേക്ക് മാത്രമാണ് സൗദിയ സര്‍വീസ് ഉളളത്. ഓരോ രാജ്യത്തിന്റെയും കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും യാത്ര ചെയ്യാന്‍ അനുമതി. അടുത്ത വര്‍ഷം കര, വ്യോമ, നാവിക ഗതാഗതം പൂര്‍ണമായും ആരംഭിക്കും. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഡിസംബറില്‍ പ്രഖ്യാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top