മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: കെഎംസിസി സഫറ ഏരിയ കമ്മറ്റി ഭവന നിര്‍മാണ സഹായം കൈമാറി. ബുറൈദയിലെ ഫൈസിയയില്‍ ഗ്രോസറിയില്‍ ജോലി ചെയ്തിരുന്ന ഒറ്റപ്പാലം വരോട് സ്വദേശിയുടെ കുടുംബത്തിനാണ് സഹായം. പ്രസിഡന്റ് അല്‍ത്താഫ് കട്ടുപാറ ബുറൈദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അനീഷ് ചുഴലിക്ക് ധനസഹായം കൈമാറി.

ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളില, സെക്രട്ടറി സക്കിര്‍ മടാല, സഫറ കെഎംസിസി ജനറല്‍ സെക്രട്ടറി റഫീഖ് ചെങ്ങളായി, ട്രഷറര്‍ സലിം പാറയില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അനീസ് കൈപ്പുറം, ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍, ഇഖ്ബാല്‍ പാറക്കാടന്‍, ലത്തീഫ് പള്ളിയാലില്‍, അലി വേങ്ങര എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
