Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

വിദേശത്തുളളവര്‍ക്ക് ആശ്വാസം; ഇഖാമ പുതുക്കാം; റീ എന്‍ട്രി ദീര്‍ഘിപ്പിക്കാം


റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് സൗദി പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. രാജ്യത്തിന് പുറത്തുളള വിദേശ തൊഴിലാളികള്‍ക്കും ഇഖാമ പുതുക്കാന്‍ മനുമതി. റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കാനും അവസരം നല്‍കി. സ്‌പോണ്‍സര്‍ക്ക് ഓണ്‍ലൈനില്‍ സേവനം ലഭ്യമാക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വെബ്‌സൈറ്റ് വഴി നടപടിക്രമം പൂര്‍ത്തിയാക്കാം. വന്‍കിട കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്ന മുഖീം പ്ലാറ്റ്‌ഫോമിലും പുതിയ ഓപ്ഷനുകള്‍ ലഭ്യമാണ്.

സ്വ്വേശികള്‍ക്കും വിദേശികള്‍ക്കും മികച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ സേവനങ്ങള്‍ പാസ്‌പോര്‍ട്ട് ഡയറക്ടര്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ വിശദീകരിച്ചു. ഇ-സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top