
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഓണവും ദേശീയ ദിനവും ആഘോഷിച്ചു. എക്‌സിറ്റ് 16ലെ വിശ്രമകേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൊടി മരത്തില്‍ സൗദി ദേശീയ പതാക ഉയര്‍ത്തിയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. പി. കെ തോമസ് പതാക ഉയര്‍ത്തി. കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ വിവിധ കലാ പരിപാടികള്‍ എന്നിവയും അരങ്ങേറി. വിഭവസമൃദമായ സദ്യയും ഒരുക്കി.

സംാസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കൊല്ലം ജില്ലാ പ്രസിഡന്റ് ബാലുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെറിന്‍ മാത്യു ആമുഖപ്രഭാഷണം നടത്തി. അംഗത്വ കാര്‍ഡ് വിതരണം സെക്രട്ടറി ബിനു ജോണ്‍ നിര്‍വഹിച്ചു.

ബിജുക്കുട്ടി, റോയി ജോണ്‍, റെനി ബാബു, രാജീവ് ജോണ്‍, ജൈബു ബാബു, വിനോദ് ജോണ്‍, പ്രവീണ്‍ എബ്രഹാം, സന്തോഷ് മാത്യു, മണികണ്ഠന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയിന്റ് സെക്രട്ടറി സജു മത്തായി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ രാജു ഡാനിയേല്‍ നന്ദിയും പറഞ്ഞു. ജലീല്‍ കൊച്ചിന്‍, അബി ജോയ്, തസ്‌നി റിയാസ്, ലെന ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, വടം വലി, ഉറി അടി, വള്ളം കളി എന്നിവയും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
