Sauditimesonline

visa-1
രാജ്യത്തിനു പുറത്തുളളവരുടെ റീ എന്‍ട്രി പുതുക്കാന്‍ ഇരട്ടി ഫീസ്

‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീ ദാണ് നിദാനം’ മുഖാമുഖം 23ന്

റിയാദ്: ഇന്ത്യന്‍ ഇസ്,ലാഹീ സെന്റര്‍ സംഘടിപ്പിക്കുന്ന മുഖാമുഖം ഒക്ടോബര്‍ 23ന് നടക്കും. കെ.എന്‍.എം.പ്രഖ്യാപിച്ച, ‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീ ദാണ് നിദാനം’ കാമ്പയിന്റെ ഭാഗമയാണ് പരിപാടി. ഓണ്‍ലൈനില്‍ നടക്കുന്ന മുഖാമുഖം വൈകുന്നേരം 5:45ന് ആരംഭിക്കും. അഹ്മദ് അനസ് മൗലവി, ഹനീഫ് കായക്കൊടി, നസ്‌റുദ്ദീന്‍ റഹ്മാനി, ആദില്‍ അതീഫ് എന്നിവര്‍ സംബന്ധിക്കും.

വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് മുഖാമുഖമെന്ന് പ്രോഗ്രാം ചെയര്‍മാന്‍ അബദു റഹ്മാന്‍ മദീനി, കണ്‍വീനര്‍ നൗഷാദ് മടവൂര്‍ എന്നിവര്‍ അറിയിച്ചു. സംശയങ്ങള്‍ +966 53 8800 795 വാട്‌സപ്പ് നമ്പരില്‍ വീഡിയോ ക്‌ളിപ്പില്‍ അറിയിക്കണമെന്നും സംഘാടകര്‍ പറഞ്ഞു.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപറയുന്ന ലിങ്ക് ഉപയോഗിക്കുക.

https://us02web.zoom.us/j/81624778042?pwd=RjBMTkhtM3dyZkRxVGRmTXFFYWZjUT09

Meeting ID: 816 2477 8042 , Passcode: 12345

പരിപാടിയുടെ വിജയത്തിന് ഷംസീര്‍ ചെറുവാടി, ഷംസുദ്ദീന്‍ പുനലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ.ടി.വിംഗ് രൂപീകരിച്ചു. അബൂബക്കര്‍ എടത്തനാട്ടുകര, അബ്ദു റസാഖ് സ്വലാഹി, സഅദുദ്ദീന്‍ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top