ജുബൈല്‍: സാംസ്‌കാരിക പാരമ്പര്യം അടയാളപ്പെടുത്തുന്ന രുചിഭേദങ്ങള്‍ക്ക് വേദിയൊരുക്കി ‘പുട്ട് മേള’. ഭക്ഷണം. സിറ്റി ഫ്‌ളവര്‍ ഹൈപ്പറില്‍ ഒരുക്കിയപുട്ട് മേള ഈ മാസം 22 മുതല്‍ 24 വരെ തുടരും.
ചെമ്പാ പുട്ട്, അരിപുട്ട്, പാല്‍ പുട്ട്, പൊരിച്ചിറച്ചി പുട്ട്, കപ്പ പുട്ട്, മീന്‍പുട്ട്, വെജിറ്റബിള്‍ പുട്ട് തുടങ്ങി വിവിധ തരം പുട്ടുകള്‍ മേളയില്‍ ലഭ്യമാണ്. രുചികൂട്ടുകളുടെ വൈവിധ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫ്‌ളവര്‍ വിത്യസ്ത ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കുന്നത്. ചിക്കന്‍ 65 മേള, പായസമേള ഉള്‍പ്പെടെ നിരവധി ഭക്ഷ്യമേള സിറ്റി ഫ്‌ളവര്‍ജുബൈലില്‍ സംഘടിപ്പിച്ചിരുന്നു.
ഒക്ടോബര്‍ മാസത്തിലെ സൂപ്പര്‍ കോംബോ തുടരുകയാണ്. ഇതുപ്രകാരം വ്യത്യസ്ഥ ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലക്ക് സിറ്റി ഫ്‌ളവറിന്റെ സൗദിയിലെ മുഴുവന്‍ ഹൈപ്പര്‍, ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളിലും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും. ഇസ്തിരിപ്പെട്ടിക്കൊപ്പം കെറ്റില്‍, സ്‌കൂള്‍ ബാഗിനൊപ്പം ലഞ്ച് ബോക്‌സ് തുടങ്ങി ആകര്‍ഷകമായ കോംബോ ഓഫറാണ് ലഭ്യമാക്കിയിട്ടുളളത്. പ്രൊമോഷന്‍ ഒക്ടോബര്‍ 31 വരെ തുടരുമെന്ന് സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.