റിയാദ്: സൗദി അറേബ്യയുടെ രണ്ടാമത്തെ വനിതാ അംബസഡറെ നോര്‍വേയില്‍ നിയമിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അമല്‍ യാഹ്‌യ അല്‍ മുഅല്ലിമിയെ ആണ് അംബാസഡറായി നിയമിച്ചത്.
വിദ്യാഭ്യാസ മേഖലയിലും, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും രണ്ടു പതിറ്റാണ്ടിലേറെ സേവന പരിചയമുളള അമല്‍ യാഹ്‌യ അല്‍ മുഅല്ലമിയാണ് പുതിയ ദൗത്യം ഏറ്റെടുത്തത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ യാത്ര കൂടുതല്‍ വേഗത്തില്‍ മുന്നേറുകയാണ്. ഇത് ഓരോ ദിവസവും പുതിയ വാതിലുകള്‍ തുറക്കുകയാണെന്നു അമല്‍ യാഹ്‌യ അല്‍ മുഅല്ലിമി പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിയമിതരായ അംബാസഡര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. നോര്‍വെ, ഗ്രീസ്, സ്‌പെയ്ന്‍, തുനീഷ്യ, ഹംഗറി, നതര്‍ലന്റ്, നൈജീരിയ, ബോസ്‌നിയ ഹെര്‍സഗോവിന, ഉഗാണ്ടാ മാല്‍ദീവ്‌സ് എന്നിവിടങ്ങളില്‍ നിയമിതരായ അംബസാഡര്‍മാരാണ് സത്യപ്രതിഞ്ജ ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തില്‍ ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.
നിലവില്‍ അമേരിക്കയിലെ സൗദി അംബാസഡറായി സേവനം അനുഷ്ടിക്കുന്ന പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ ആണ് രാജ്യത്തിന്റെ ആദ്യ വനിതാ അംബാസഡര്‍,
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.