Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗില്‍

സ്വര രാഗ താളപ്പെരുക്കങ്ങള്‍ അരങ്ങുണര്‍ത്തിയ റിയാദ് ടാക്കീസ് ‘മെഗാ ഷോ’

റിയാദ്: സ്വര രാഗങ്ങളും താളപ്പെരുക്കങ്ങളും സംഗമിച്ച കലാ, സാംസ്‌കാരിക പരിപാടികളോടെ റിയാദ് ടാക്കീസ് ‘മെഗാ ഷോ-2025’ അരങ്ങേറി. വയലിന്‍ അകമ്പടിയോടെ ചെണ്ട ഫ്യൂഷന്‍, ക്ലാസിക് സിനിമാറ്റിക് നൃത്തനൃത്യങ്ങള്‍, ഒപ്പന, സൂംബ ഡാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയത്. എക്‌സിറ്റ്-30 അല്‍ ഖസര്‍ അല്‍ മാലി ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത നിശയില്‍ ഗായകരായ അരവിന്ദ് വേണുഗോപാല്‍, സിന്ധു പ്രേംകുമാര്‍, ജിന്‍സ് ഗോപിനാഥ്, അവനി എസ് എസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. റിയാദിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നടത്തി. ഫഌയിന്‍കോ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് സിഇഒ ഡോ. സൂരജ് പാണയില്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അലി ആലുവ, സാബിത്ത് കൂരാച്ചുണ്ട്, മുഹമ്മദ് ഹമദ് അല്‍സുബൈഇ, ഖമര്‍ ഇബ്രാഹിം അല്‍ കല്‍സം, അലി സാഖി, ഹമദ് മന്‍സൂര്‍ അല്‍ സുബൈഇ, റോബിന്‍ മാത്യു, ഫിറോസ് ഖാന്‍,

പ്രോഗ്രാം ഡയരക്ടര്‍ ശങ്കര്‍ കേശവന്‍, കോര്‍ഡിനേറ്റര്‍ ഷൈജു പച്ച, പ്രോഗ്രാം കണ്‍വീനര്‍ വരുണ്‍ കണ്ണൂര്‍, ഫിനാന്‍സ് കണ്‍വീനര്‍ നബീല്‍ ഷാ, സനു മാവേലിക്കര, പുഷ്പരാജ്, ഉപദേശസമിതിഅംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, സന്തോഷ്, യൂനൂസ്, ദീപു, സുബി സുനില്‍, ഷമീര്‍, ബഷീര്‍ കരോളം, സോണി ജോസഫ്, ഷമീര്‍ കല്ലിങ്ങല്‍, നസീര്‍ അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.

സുരേഷ് കുമാര്‍, പവിത്രന്‍ കണ്ണൂര്‍, സലാം പെരുമ്പാവൂര്‍, സൗമ്യ തോമസ്, അഞ്ചു ആനന്ദ്, ബിനു ശിവദാസന്‍, വിനോദ് കൃഷ്ണ, സജീര്‍ കാളികാവ്, ഷബ്‌ന, ആമിന ഫാത്തിമ ഷിജു, ഷിജു കോട്ടാങ്ങല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സലീജ് കണ്ണൂര്‍, മുബഷിര്‍, സന്തോഷ് തോമസ്, ബിജു ഉതുപ്പ്, ഷാനവാസ്, ഷക്കീര്‍ എന്നിവര്‍ ലൈവ് ഓര്‍ക്കസ്ട്രയില്‍ അണിനിരന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അരവി ഡാന്‍സ് അക്കാദമിയിലെ സ്വാതി ആദര്‍ശ് ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌ക്കാരം, സൗഗന്ത്, ഹരീഷ്, ഉണ്ണി എന്നിവര്‍ ചിട്ടപ്പെടുത്തിയ മേളം റിയാദ് ടാക്കിസിന്റെ വയലിന്‍ വിത്ത് ചെണ്ട ഫ്യൂഷന്‍, അഞ്ചു അനിയന്‍, സൗമ്യ തോമസ്, അഞ്ചു ആനന്ദ്, ജോയ്‌സ് മരിയ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ്, ഷമീര്‍ അഹമ്മദ് ചിട്ടപ്പെടുത്തിയ റിയാദ് ടാക്കീസ് ടീം അവതരിപ്പിച്ച ഒപ്പന, ദിവ്യ ഭാസ്‌കരന്‍, ജെസ്ലി ജോസ്, ആനന്ദലക്ഷ്മി എന്നിവര്‍ അവതരിപ്പിച്ച സൂമ്പാ ഡാന്‍സ് എന്നവയും അരങ്ങേറി. സജിന്‍ നിഷാന്‍, ഷഹദ എന്നിവര്‍ അവതാരകരായിരുന്നു. റോബിന്‍ മാത്യു നയിച്ച ഡി ജെ വിത്ത് ചെണ്ടയും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top