Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

റിയാദ് ടാക്കീസ് ദേശീയ ദിനാഘോഷം

റിയാദ്: പ്രവാസികള്‍ക്ക് തണലായ സൗദി ഭരണാധികാരികള്‍ക്ക് ഐക്യദാര്‍ഢ്യവും നന്ദിയും പ്രകടിപ്പിച്ച് 95-ാമത് സൗദി ദേശീയദിനം റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് കിങ് അബ്ദുള്ള പാര്‍ക്കിന് സമീപം റിയാദ് ടാക്കിസ് പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തില്‍ ദേശിയ ഗാനാലാപനം ആലപിച്ചും കേക്ക് മുറിച്ചും ലഡു, പായസം എന്നിവ വിതരണം ചെയ്തും ആഘോഷമാക്കി. ഘോഷയാത്രയും അരങ്ങേറി.

ഉപദേശസമിതി അംഗം നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശ സമിതി അംഗങ്ങളായ നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ, സാമൂഹിക പ്രവര്‍ത്തകരായ സനു മാവേലിക്കര, മാത്യു ശുമേസി, അസ്‌ലം പാലത്ത്, ഹാരിസ് സെയ്ഫ്റ്റി മോര്‍, ഇല്ലിയാസ്, ദിലീപ് ഫഹദ്, വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്ങല്‍, ഷഹാന ഷഫീഖ്, ശരീഖ് തൈക്കണ്ടി, ഇഷാന്‍ ഷഫീഖ്, ഗഫൂര്‍ കൊയിലാണ്ടി, ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.

നസീര്‍ വസീം, ലുബൈബ് ഇ കെ,ഷിജു ബഷീര്‍, നിസാര്‍ പല്ലികശ്ശേരി,ജംഷി കാലിക്കറ്റ്, അന്‍വര്‍ യൂനിസ്, സജീര്‍ സമദ്, രാഹുല്‍ പൂക്കോടന്‍, പ്രദീപ് കിച്ചു, എല്‍ദോ വയനാട്, നൗഷാദ് പള്ളത് റിജോഷ് കടലുണ്ടി, സാജിത്ത് നൂറനാട്, ഷംനാദ്, നാസര്‍ ആലുവ, വര്‍ഗീസ് തങ്കച്ചന്‍, ഷാഫി ഹുസൈന്‍, കബീര്‍ പട്ടാമ്പി, ഷാജി സാമുവല്‍, നൗഷാദ് പള്ളത് , നാസര്‍ വലിയകത്ത്, ഇബ്രാഹിം, സൈതാലി, പ്രമോദ്, കൃഷ്ണ അരവിന്ദ്, സുല്‍ഫി കൊച്ചു, സിജോയ് ചാക്കോ ,ഷബീര്‍ വടക്കയില്‍, ഷിജു തോമസ്, നെയിം അസ്‌ലം, അലന്‍ ജോര്‍ജ്, ബൈജു ഇട്ടന്‍, ആഷിഫ്, ജാക്‌സണ്‍ ചാലക്കുടി, ഹബീബ് റഹ്മാന്‍, ജെയ്ഷ്, ഫൈസല്‍ തലശേരി, സിറാജ്, റിസ്വാന്‍, മുക്താര്‍ എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top