
റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ ആറാം സീസണ്‍ ‘വൈബ്‌സ്-26’ന് പ്രൗഢ തുടക്കം. എക്‌സിറ്റ് പതിനെട്ടിലെ അഗാദീര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ പുതിയ സാരഥികളുടെ സ്ഥാനാരോഹണം നടന്നു. ചീഫ് ഓര്‍ഗനൈസര്‍ കെ സി ഷാജുവിന്റെ നേതൃത്വത്തില്‍ പതിനൊന്നംഗ സമിതിയും വനിതാ ലീഡേഴ്‌സ് ഗ്രൂപ്പുമാണ് ചുമതല ഏറ്റെടുത്തത്. രക്ഷാധികാരികളായ സിറ്റി ഫ്‌ളവര്‍ മാനേജിങ് ഡയറക്ടര്‍ അഹ്മദ് കോയ, ലുഹാ ഗ്രൂപ്പ് എംഡി ബഷീര്‍ പാരഗണ്‍, വി. കെ. കെ. അബ്ബാസ് എന്നിവരുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

അംഗങ്ങളുടെയും കുടുംബങ്ങളുടെയും മാനസിക, സാംസ്‌കാരിക, വ്യെക്തിത്വ വളര്‍ച്ച ശക്തിപ്പെടുത്തുന്ന നൂതന പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ചീഫ് ഓര്‍ഗനൈസര്‍ കെ സി ഷാജു പറഞ്ഞു. ഫൗണ്ടര്‍ മെമ്പര്‍മാരായ മുനീബ് പാഴൂര്‍, മിര്‍ഷാദ് ബക്കര്‍, മുന്‍ ചീഫ് ഓര്‍ഗനൈസര്‍മാരായ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്‌യുദ്ധീന്‍, മുജീബ് മൂത്താട്ട്, റാഫി കൊയിലാണ്ടി, കബീര്‍ നല്ലളം എന്നിവരും വിവിധ വകുപ്പു ലീഡുമാരും സന്നിഹിതരായിരുന്നു.

ലീഡുമാരായ നിഹാദ് അന്‍വര്‍, റയീസ് കെ പി, മുഹമ്മദ് ആഷിഫ്, മുഹമ്മദ് ഷാഹിന്‍, അബ്ദുല്‍ റഷീദ് പൂനൂര്‍, അനില്‍ മാവൂര്‍, സി ടി സഫറുള്ള, നിസാം ചെറുവാടി, അന്‍സാര്‍ കൊടുവള്ളി എന്നിവരും വനിതാ വിഭാഗം അംഗങ്ങളായ ഷെറിന്‍ റംഷി, റൈഹാന്‍ റയീസ്, ആയിഷ മിര്‍ഷാദ്, ആമിന ഷാഹിന്‍, നിതാശാനിഹാദ്, രജനി അനില്‍, സല്‍മ ഫാസില്‍, ഫൗസിയ റഷീദ്, ലുലു സുഹാസ്, അനീഷ റഹീസ്, മാഷിദ മുനീബ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






