Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ഒറ്റുകാര്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നു; സ്വാതന്ത്ര്യ സമര സേനാനികള്‍ മായുന്നു

റിയാദ്: ചരിത്രം പുനര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളുടെ ചിന്താശേഷിയെ നിയന്ത്രിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയമാണ് ഇന്നത്തെ ഇന്ത്യയില്‍ ശക്തിപ്പെടുന്നതെന്ന് എഴുത്തുകാരനും നിരീക്ഷകനുമായ ജോസഫ് അതിരുങ്കല്‍. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച 77-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമര ചരിത്രത്തെ ബോധപൂര്‍വം മായ്‌ച്ചെഴുതുകയും സമര സേനാനികളെ ചരിത്ര താളുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. രാജ്യത്തെ ഒറ്റുക്കൊടുത്തവരെ മഹത്വവല്‍ക്കരിക്കുന്നു. ഇത്തരം സമീപനങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നത്. ബഹുസ്വര ഇന്ത്യയെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴ്‌പ്പെടുത്താനുള്ള നീക്കമാണ് രാജ്യത്ത് നടപ്പിലാക്കടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാസിസം അതിന്റെ രാഷ്ട്രീയ രൂപത്തിലൂടെ ചരിത്രത്തെയും ചിന്തയെയും പുനര്‍നിര്‍മിക്കുകയാണ്. അതിന്റെ ഫലമായി രാജ്യത്ത് അസഹിഷ്ണുതയും വിദ്വേഷ രാഷ്ട്രീയവും വര്‍ധിക്കുന്നു. എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരന്മാരെയും ഭയപ്പെടുത്തുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ബാലു കുട്ടന്‍ അധ്യക്ഷത വഹിച്ചു. രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷുക്കൂര്‍ ആലുവ, ഷംനാദ് കരുനാഗപള്ളി, ശിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, മാള മുഹിയുദ്ധീന്‍, അബ്ദുള്ള വല്ലാഞ്ചിറ, സിദ്ധീഖ് കല്ലുപറമ്പന്‍, സ്മിത മുഹിയുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ സ്വാഗതവും ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു.

നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കേക്ക് മുറിച്ച് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സന്തോഷം പങ്കുവച്ചു. ജോണ്‍സണ്‍ മാര്‍ക്കോസ്, ഹക്കീം പട്ടാമ്പി, ഷാനവാസ് മുനമ്പത്ത്, നാസര്‍ വലപ്പാട്, ഒമര്‍ ഷരീഫ്, സന്തോഷ് കണ്ണൂര്‍, ജോസഫ് കോട്ടയം, ജംഷാദ് തുവ്വൂര്‍, മാത്യു ജോസഫ്, സൈനുദ്ധീന്‍ വല്ലപ്പുഴ, ബിനോയ് കൊല്ലം, അലക്‌സ് കൊട്ടാരക്കര, അന്‍സാര്‍ വര്‍ക്കല, ഹരീന്ദ്രന്‍ കണ്ണൂര്‍, ഷംസീര്‍ പാലക്കാട്, മൊയ്തീന്‍ മണ്ണാര്‍ക്കാട്, ഹാഷിം, ശരത് സ്വാമിനാഥന്‍, മുഹമ്മദ് ഖാന്‍ പത്തനംതിട്ട, സൈഫുന്നീസ സിദ്ധീഖ്, മുസ്തഫ കുമാരനെല്ലൂര്‍, മജു സിവില്‍ സ്‌റ്റേഷന്‍, ഷുക്കൂര്‍ എടക്കര, മജീദ് മൈത്രി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top