Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

കൊവിഡ്19: സൗദി കരാതിര്‍ത്തിയില്‍ ഗതാഗത നിയന്ത്രണം

റിയാദ്: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കരാതിര്‍ത്തി വഴിയുളള ഗതാഗതത്തിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുളള പ്രവേശനത്തിനാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനുളള മുന്‍കരുതലിന്റെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നു റോഡ് മാര്‍ഗം സൗദിയില്‍ പ്രവേശിക്കുന്നതിനാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 7 രാത്രി 11.55 മുതലാണ് നിയന്ത്രണം ബാധകമാക്കിയത്. ഇവിടങ്ങളില്‍ നിന്നു ചരക്കുമായി വരുന്ന ട്രക്കുകള്‍ക്കു വിലക്ക് ബാധകമല്ല. റിയാദ്, ജിദ്ദ, ദമാം അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി മാത്രമായിരിക്കും മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് പ്രവേശനത്തിന് അനുമതി. ഇവിടങ്ങളില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണവും പരിശോധനയും നടക്കും. അതിനു ശേഷമാണ് പുറത്തിറങ്ങാന്‍ അനുമതി ലഭിക്കുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top