
റിയാദ്: കൊവിഡ് 19 പടര്‍ന്ന രാജ്യങ്ങളില്‍ നിന്നു സൗദി അറേബ്യയിലെത്തുന്നവര്‍ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന ലബോറട്ടറി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. കൊറോണ പടര്‍ന്ന രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസങ്ങളില്‍ താമസിച്ചവര്‍ക്കാണ് ഇത് ബാധകം. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ റീ എന്‍ട്രിയില്‍ കഴിയുന്നവര്‍ക്ക് മടങ്ങി വരുന്നതിന് പുതിയ വ്യവസ്ഥ ബാധകമാണ്. വര്‍ക് വിസ, ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ് വിസകളില്‍ സന്ദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ബസൗദി എംബസി, കോണ്‍സുലേറ്റ് എന്നിവയുടെ അംഗീകാരമുളള മെഡിക്കല്‍ ലബോറട്ടറികളില്‍ നിന്നാണ് സര്‍ട്ടിഫിക്കേറ്റ് നേടേണ്ടത്.
ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ ഉറപ്പുവരുത്തണം. 24 മണിക്കൂര്‍ മുമ്പ് നേടിയ സര്‍ട്ടിഫിക്കറ്റ് ആണ് യാത്രക്കാര്‍ ഹാജരാക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.