Sauditimesonline

poem release
ഹൃദയഭൂമികയില്‍ കവിത പൂത്തു; ഡോ. ടെസ്സിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

വാഹനാപകടം: റിയാദ് വാദി ലബനില്‍ മലയാളി മരിച്ചു

റിയാദ്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ (37) റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. ജോലിയുടെ ഭാഗമായി മുസാമിയായില്‍ നിന്നു റിയാദിലേക്കുളള യാത്രയില്‍ വാദിലബനിലാണ് അപകടം. ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്നു തെന്നി മറിഞ്ഞാണ് അപകടം.

എട്ടുവര്‍ഷമായി ബദിയയില്‍ ഹൗസ് ഡ്രൈവറായിരുന്നു. സ്‌പോണ്‌സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരുകയായിരുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍ കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രന്‍, കുഞ്ഞി കൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക എന്നിവര്‍ സഹോദരങ്ങള്‍. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top