
റിയാദ്: രുചി വൈവിധ്യത്തിന്റെ കലവറയൊരുക്കി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലോക ഭക്ഷ്യമേള ആരംഭിച്ചു. അന്താരാഷ്ട്ര രംഗത്തെ പ്രശസ്ത പാചക വിദഗ്ദരില്‍ നിന്ന് രുചിക്കൂട്ടുകളുടെ രഹസ്യം പഠിക്കാനും അവരുടെ പാചകം നേരിട്ട് കാണാനും ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. ഇതിന് പുറമെ പാചകം ചെയ്ത വിഭവങ്ങള്‍, ചേരുവകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവ വിസ്മയകരമായ വിലക്കുറവില്‍ സ്വന്തമാക്കാനും മേളയില്‍ അവസരം ഉണ്ട്. ജനുവരി 25 മുതല്‍ ഫെബ്രുവരി ഏഴു വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഫാസ്റ്റ് ഫുഡ്, പ്രഭാത ഭക്ഷണം, ഉച്ച വിഭവങ്ങള്‍, വിഭവ സമൃദമായ അത്താഴം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഭക്ഷ്യമേള ഒരുക്കിയിട്ടുള്ളത്.
ഫലസ്തീനിയന്‍ ഷെഫും സോഷ്യല്‍ മീഡിയ താരവുമായ ഷെഫ് അബു ജൂലിയുടെ പാചകകലയിലെ അറിവും പാചകവിധികളും ഉപഭോക്താക്കളുമായി പങ്കുവെക്കും. സൗദി ഷെഫ് ഇസാം അല്‍ഗാംദി, ഫിലിപ്പീനിയന്‍ ഷെഫ് ജെ.പി. ആംഗ്ലോ, 2015ലെ മികച്ച ഇന്ത്യന്‍ ഷെഫ് അവാര്‍ഡ് ജേതാവ് വിക്കി രത്‌നാനി എന്നിവരും വിവിധ ലുലു ഹൈപ്പറുകളില്‍ നടക്കുന്ന ഭക്ഷ്യമേളയില്‍ പങ്കെടുക്കും.
അന്താരാഷ്ട്ര ഭക്ഷ്യ ഗുണനിലവാരത്തോടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി വിവിധ ഉല്‍പ്പന്നങ്ങളും ഭക്ഷണ സാധനങ്ങളും മേളയുടെ പ്രത്യേകതയാണ്. ലുലു പാചക വിദഗ്ദ്ധര്‍ തയാറാക്കിയ വിഭവങ്ങള്‍ ഹോട്ട് ഫുഡ സെക്ഷനില്‍ ലഭ്യമാണ്. ‘ഹൈദരാബാദി ധമാക്ക’, ‘തമിഴ്‌നാട് താലി’ എന്നീ പേരുകളില്‍ പ്രത്യേക ഇവന്റുകളില്‍ ഏറ്റവും മികച്ച ഭക്ഷ്യ വിഭവങ്ങള്‍, കോഫി, ഹൈദരാബാദി ബിരിയാനി എന്നിവയും മേളയുടെ ഭാഗമാണ്. പാചക മത്സരം, പ്രശ്‌നോത്തരി എന്നിവയും ഉണ്ടാകും.
ഹോം ഷെഫുകള്‍ മാറ്റുരയ്ക്കുന്ന ‘ഫേസ്ഓഫ് ചലഞ്ചി’ല്‍ ഉപഭോക്താക്കള്‍ക്ക് സകുടുംബം ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സെലിബ്രിറ്റി ജഡ്ജ് വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ ഉപഹാരങ്ങള്‍ സമ്മാനിക്കും. ഇതിന് പുറമെ മികച്ച പാചകകുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ #LuLuChef എന്ന ഹാഷ്ടാഗില്‍ ഷെയര്‍ ചെയ്ത് ‘ലുലു ഷെഫ് ഓഫ് ദി ഡേ’ മത്സരത്തില്‍ പങ്കെടുക്കാനും അവസരം ഉണ്ട്.
ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ലുലു ഭക്ഷ്യമേള ഒരുക്കിയിട്ടുളളത്. രുചിയുള്ള ചേരുവകള്‍ക്ക് പുറമെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കൊഴുപ്പ് കുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണം ഉണ്ടാക്കാനുള്ള രീതികള്‍ പരിചയപ്പെടുത്തും. കീറ്റോ, വേഗന്‍, ഓര്‍ഗാനിക് ഫുഡ് ട്രെന്‍ഡുകളുടെ പ്രദര്‍ശനവും ഉണ്ടാകും. ഉപഭോക്താക്കള്‍ക്കായി ബാര്‍ബിക്യൂ പാര്‍ട്ടികള്‍ക്ക് വേണ്ടിയുള്ള മത്സ്യ, മാംസാദികള്‍ ആവശ്യമായ രീതിയില്‍ മുറിച്ച് തയാറാക്കി നല്‍കും. പച്ചക്കറി, പഴങ്ങള്‍ എന്നിവയുടെ വിപുലമായ ശ്രേണിയും ലുലു ഒരുക്കിയിട്ടുണ്ട്.
ലുലുവിന്റെ സ്വന്തം ലേബല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും മേളയില്‍ നടക്കും. സൗദിയിലെ 27 ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും 18 അരാംകോ കമീഷണറികളിലും ആറ് മിനിമാര്‍ട്ടുകളിലും ഏറ്റവും മികച്ച ഭക്ഷ്യ വിഭവങ്ങള്‍ ഉറപ്പു വരുത്തിയാണ് ഭക്ഷ്യമേള ഒരുക്കിയിട്ടുളളത്.
26 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച ഗുണ നിലവാരം ഉറപ്പു വരുത്തുകയും മികച്ച വിലക്ക് ഉപഭോക്താക്കളിലെത്തിക്കുകയും ചെയ്യാന്‍ കഴിയുന്നു എന്നതാണ് ലുലു ഭക്ഷ്യമേളയുടെ പ്രത്യേകതയെന്ന് സൗദി ഡയറക്ടന ഷഹിം മുഹമ്മദ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.