Sauditimesonline

rahul and priyanka
ദല്‍ഹി പൊലീസ് നടപടി: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു

കേളി കലണ്ടര്‍ പ്രകാശനം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി 2023ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. കേളി ദിനത്തോടനുബന്ധിച്ചു നടന്ന പ്രകാശന ചടങ്ങില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അസാഫ് ബില്‍ഡിങ് മെറ്റീരിയല്‍സ് പ്രതിനിധി ഷാജി അന്‍സില്‍, അല്‍ കൊബ്ലാന്‍ തെര്‍മോ പൈപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ സിദ്ദിഖ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അസാഫ് ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി പ്രസാദ് വഞ്ചിപ്പുര കലണ്ടര്‍ പ്രകാശനം ചെയ്തു.

ലോക കേരളാ സഭാ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി അംഗങ്ങള്‍, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമേ റിയാദിലെ സാമൂഹ്യ, രാഷ്ട്രീയ, വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ എംബസി, പ്രവാസികള്‍ ഇടപെടുന്ന സൗദിയിലെ ഗവണ്മെന്റ് സ്ഥാപനങ്ങള്‍, റിയാദിലെ ആശുപത്രികള്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മലയാള മാധ്യമ സ്ഥാപനങ്ങള്‍, നോര്‍ക്ക വകുപ്പ്, കേരള മന്ത്രിസഭ, എന്നിങ്ങനെ പ്രവാസിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് കേളി കലണ്ടര്‍. കേളി ഈ വര്‍ഷം നടപ്പിലാക്കുന്ന പൊതിച്ചോര്‍ വിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഭവന പദ്ധതി എന്നിവയുടെ വിവരങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍ കലണ്ടര്‍ ഡിസൈനിങ്ങും കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top