Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

കേളി ദിനത്തില്‍ സംഗീതം പെയ്തിറങ്ങി; കുശലം പറഞ്ഞും നൃത്തച്ചുവടുവെച്ചും റിമി ടോമി

റിയാദ്: ‘കേളി ദിനം 2023’ന്റെ ഭാഗമായി സംഘടിപ്പിച്ച ‘കൊക്കകോള കേളി മെഗാ ഷോ’യില്‍ റിമി ടോമിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സംഗീത പെരുമഴ ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍. കേളി കലാ സാംസ്‌കാരിക വേദി ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത വിരുന്ന് ഒരുക്കിയത്. അല്‍ ഹയര്‍ അല്‍ ഒവൈദ ഫാം ഹൗസ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു പരിപാിെ. റിമി ടോമിയോടൊപ്പം ശ്രീനാഥ്, ശ്യാം പ്രസാദ്, നിഖില്‍ രാജ് എന്നിവരും ഗാനങ്ങള്‍ ആരംഭിച്ചു.

കേളിയുടെ 22 വര്‍ഷത്തെ ചരിത്രം വിശദീകരിക്കുന്ന ഡോകുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെ പി എം സാദിഖ്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. സംഗീതനിശ റിയാദിലെ പ്രവാസി സമൂഹത്തിന് കേളിയുടെ പുതുവത്സര സമ്മാനമാണെന്നും, കേളിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണെന്നും കെ പി എം സാദിഖ് പറഞ്ഞു. പുതുവത്സരത്തില്‍ കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിലെ പാലിയേറ്റീവ് പ്രവര്‍ത്തങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന കേളിയുടെ പുതിയ പദ്ധതിയുടെ പ്രഖ്യാപനവും സാദിഖ് നടത്തി.

കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ്, കേളി രക്ഷാധികാരി കമ്മിറ്റി അംഗവും സംഘാടക സമിതി ചെയര്‍മാനുമായ ഗീവര്‍ഗീസ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ടി.ആര്‍ സുബ്രഹ്മണ്യന്‍, സുരേന്ദ്രന്‍ കൂട്ടായി, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, ഫിറോസ് തയ്യില്‍, കേളി സെക്രട്ടെറിയേറ്റ് അംഗവും പരിപാടിയുടെ കണ്‍വീനറുമായ സുനില്‍ കുമാര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനില്‍ സുകുമാരന്‍, ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, മധു ബാലുശ്ശേരി, കാഹിം ചേളാരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഉത്സവ പ്രതീതി ജനിപ്പിക്കുമാറ് ഒരുക്കിയ കുട്ടികളുടെ പാര്‍ക്ക്, കേളി ചരിത്രങ്ങള്‍ വിളിച്ചോതുന്ന ചിത്ര പ്രദര്‍ശനം, വിവിധ വ്യാപര സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയെല്ലാം റിയാദിലെ പ്രവാസി സമൂഹത്തിന് പുത്തന്‍ അനുഭവമായി. റിമിടോമിക്ക് കേളി സെക്രടറി സുരേഷ് കണ്ണപുരവും, മറ്റു ഗായകര്‍ക്ക് കേളി സെക്രട്ടറിയേറ്റ് അംഗങ്ങളും മെമന്റോ നല്‍കി.

മുഖ്യ പ്രയോജകരായ കൊക്കകോള, സഹ പ്രയോജകരായ ഫ്യുച്ചര്‍ എജുക്കേഷന്‍, ഐക്കണ്‍ ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയന്‍സസ്, നുസ്‌കി സ്‌കൂള്‍ പ്രോഡക്ടസ് ആന്റ് ഹോം ഫര്‍ണിഷിംഗ്, ടി എസ് ടി മെറ്റല്‍സ് ഫാക്റ്ററി, പെപ്പെര്‍ ട്രീ ഇന്ത്യന്‍ റെസ്‌റ്റോറന്റ്, സോന ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ഒയാസിസ് റെസ്‌റ്റോറന്റ്, മുഖ്യ ട്രാവല്‍ പാര്‍ട്ട്ണര്‍ ഫ്‌ളൈവേ ട്രാവല്‍സ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ മൈക്രോ ബിസിനസ്സ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് റിമി ടോമിയും, മറ്റു പ്രായോജകരുടെ പ്രതിനിധികള്‍ക്ക് കേളി ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും മെമന്റോ നല്‍കി ആദരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദി പറഞ്ഞു.

സംഘാടക സമിതി പബ്ലിസിറ്റി കണ്‍വീനര്‍ നൗഫല്‍ പൂവ്വക്കുര്‍ശ്ശി പരിപാടിയുടെ അവതാരകനായിരുന്നു. കേളിയുടെ നാനൂറില്‍പരം വളണ്ടിയര്‍മാര്‍ പൊതുജനത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി, കേളി സൈബര്‍വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള ടീം, മെഗാഷോ സംവിധാനം നിര്‍വഹിച്ചു. റിയാസ് പള്ളത്തിന്റെ നേതൃത്വത്തില്‍ സ്‌റ്റേജ് ആന്‍ഡ് ഡക്കറേഷന്‍, നസീര്‍ മുള്ളൂര്‍ക്കരയുടെ നേതൃത്വത്തില്‍ ഗതാഗതം, ബിജു തായമ്പത്ത്, ഫൈസല്‍ നിലമ്പൂര്‍ ക്യാമറ, എന്നിങ്ങനെ മെഗാഷോയുടെ സര്‍വ്വ മേഘലകളിലും കേളിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top