Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

കര്‍മ ശ്രേഷ്ഠാ പുരസ്‌കാരം നേടിയ മജീദ് ചിങ്ങോലിക്ക് സ്വീകരണം

റിയാദ്: പ്രവാസി ഭാരതീയ കര്‍മ ശ്രേഷ്ഠാ പുരസ്‌കാരം നേടിയ സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ ഡോ. മജീദ് ചിങ്ങോലിയെ ആദരിച്ചു. ഒഐസിസി റിയാദ്-ആലപ്പുഴ ജില്ലാ കമ്മറ്റിയാണ് ആദരിച്ചത്. സാംസ്‌കാരിക സമ്മേളനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സുഗതന്‍ ശൂരനാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മൂസ റിപ്പബ്‌ളിക് ദിന സന്ദേശം നല്‍കി. നൗഷാദ് കറ്റാനം ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രവാസ ലോകത്തും കേരളത്തിലും നടത്തുന്ന സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആതുര സേവന രംഗത്തെ സംരംഭകന്‍ എന്നീ നിലകളില്‍ ദീര്‍ഘകാലമായി ചെയ്യുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് പ്രവാസി ഭാരതീയ കര്‍മ ശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചത്.

ഒിവിധ ഒഐസിസി ജില്ലാ കമ്മറ്റികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൊന്നാടയും ത്രിവര്‍ണ ഷാളും അണിഞ്ഞ് മജീദ് ചിങ്ങോലിയെ ആദരിച്ചു. രഘുനാഥ് പറശിനിക്കടവ്, റസാഖ് പൂക്കോട്ടുംപാടം, സത്താര്‍ കായംകുളം, ബാലുക്കുട്ടന്‍, ഹാഷിം, നിസാര്‍, അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, റഹ്മാന്‍ മുനമ്പത്ത്, നവാസ് വെളളിമാട്കുന്ന്, ജലീല്‍ ആലപ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഗീതം, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറി. ശരത് സ്വാമിനാഥന്‍ സ്വാഗതവും ബിജു വെണ്‍മണി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top