Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

പ്രവാസി സമൂഹം ഇന്ത്യക്കും സൗദിക്കും ഇടയിലെ പാലം

റിയാദ്: സൗദിയിലേക്ക് ജോലിതേട എത്തുന്ന ഇന്ത്യക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കോണ്‍സുലാര്‍ സര്‍വീസ മാനേജ്‌മെന്റ് സിസ്റ്റം ‘മദദ്’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. തൊഴിലുടമയുമായി തര്‍ക്കം ഉള്‍പ്പെടെയുളള പ്രതിസന്ധികളില്‍ നിയമ പരിരക്ഷക്ക് രജിസ്‌ട്രേഷന്‍ ആവശ്യമാണെന്നും അംബാസഡര്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പുതുതായി സൗദിയില്‍ നിയമിതനായ അംബാസഡര്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളിയുടെ നേതൃത്വത്തില്‍ പൂച്ചെണ്ട് സമ്മാനിച്ച് അംബാസഡറെ സ്വീകരിച്ചു.

ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ഏകദേശം 55 ലക്ഷത്തില്‍ താഴെ ഇന്ത്യക്കാരാണ് സൗദിയിലുളളത്. പ്രവാസികള്‍ക്ക് ഏത് സമയത്തും സഹായത്തിനായി എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ഇഖാമ കാലാവധി കഴിഞ്ഞവര്‍, ഹൂറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എന്നിവരെ ഇന്ത്യയിലേക്ക് മടക്കി അയക്കധുന്നതിന് ഇന്ത്യന്‍ എംബസി ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ട്, കഴിഞ്ഞ വര്‍ഷം 10,000ത്തിലധികം ഇന്ത്യക്കാരെ മടക്കി അയച്ചതായും അംബാസഡര്‍ പറഞ്ഞു.

ഇന്ത്യ-സൗദി ഊഷ്മള ബന്ധമാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ സമൂഹം ഇതിനിടയിലെ പാലമാണ്. ജി20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്ന സാഹചര്യത്തില്‍ ഉന്നതതല പ്രതിനിധി സംഘങ്ങളുടെ സന്ദര്‍ശനം ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കും.

അംബാസഡറുമായുളള കൂടിക്കാഴ്ചയില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍ റാം പ്രസാദ്, കള്‍ചറല്‍, പ്രസ് ആന്റ ഇന്‍ഫര്‍മേഷന്‍ സെക്കന്റ് സെക്രട്ടറി മോയിന്‍ അക്തര്‍ എന്നിവരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top