
റിയാദ്: ഭരണഘടന നിരന്തരം വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ എഴുപതിനാലാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതെന്ന് ഒഐസിസി. വര്‍ത്തമാന കാലത്ത് ഭരണഘടന അട്ടിമറിക്കപ്പെടുന്നു. നെഹ്റുവും അംബേദകരും പങ്കുവെച്ച ആശങ്കകള്‍ യാഥാര്‍ഥ്യമാകുന്നു.

ചരിത്രത്തെയും സമര നേതാക്കളെയും തമസ്കരിക്കുവാനും പുതിയ ചരിത്രവും നേതാക്കളെയും അവരോധിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതജകൊണ്ട്തന്നെ രാജ്യത്ത് അരങ്ങേറുഞ ജനാതിപത്യ വിരുദ്ധ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഓഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡണ്ട് ഷംനാദ് കരുനാഗപ്പള്ളി അദ്യക്ഷത വഹിച്ചു. മുഹമ്മദലി മണ്ണാര്‍ക്കാട് കേക്ക് മുറിച്ചു ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശിനിക്കടവ്, സലിം കളക്കര, യഹ്യ കൊടുങ്ങലൂര്‍, റസാഖ് പൂക്കോട്ടുപാടം, ഷാനവാസ് മുനമ്പത്ത്, സത്താര്‍ കായംകുളം, എല്‍. കെ. അജിത്, സലിം ആര്‍ത്തിയില്‍, ജില്ലാ പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, അലക്സ് കൊട്ടാരക്കാരാ, ശരത് സ്വാമിനാഥന്, ബഷീര്‍ കോട്ടയം, ജോണ്സണ് എറണാംകുളം, നാസര്‍ വലപ്പാട്, ഹര്‍ഷദ് എം. ടി. ജയന് ചെങ്ങനൂര്‍, നാസര്‍ കല്ലറ എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും നവാസ് വെള്ളിമാട് കുന്നു നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.