
റിയാദ്: ബത്ഹയിലെ പ്രമുഖ ആരോഗ്യ കേന്ദ്രം സഫ മക്ക പോളിക്ലിനിക്കിന് ‘സിബാഹി’ ഗുണനിലവാര അംഗീകാരം. ആരോഗ്യ മേഖലയിലെ മികച്ച സേവനങ്ങളും രോഗി സുരക്ഷാ മാനദണ്ഡങ്ങളും പുലര്‍ത്തുന്നതിന് സൗദി സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആണ് അംഗീകാരം നല്‍കിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനകള്‍ക്കും ഗുണനിലവാര വിലയിരുത്തലുകള്‍ക്കും ശേഷമാണ് സഫ മക്കയ്ക്ക് സിബാഹി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ക്ലിനിക്കല്‍ സേവനങ്ങള്‍, ലാബ് സൗകര്യങ്ങള്‍, ഫാര്‍മസി, അണുബാധ നിയന്ത്രണം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികവ് പരിശോധനയില്‍ വിലയിരുത്തിയാണ് അംഗീകാരം. മികച്ച ചികിത്സാ സൗകര്യങ്ങളും മിതമായ നിരക്കും ഉറപ്പാക്കുന്നതിനൊപ്പം രോഗികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ അംഗീകാരം പ്രചോദനമാകുമെന്ന് ക്ലിനിക്ക് മാനേജ്‌മെന്റ് അറിയിച്ചു.

അംഗീകാരം ലഭിച്ചതില്‍ കേക് മുറിച്ച് സന്തോഷം പങ്കുവച്ചു. ജനറല്‍ മാനേജര്‍ ഫഹദ് അല്‍ അനസി, എച്ച്.ആര്‍ വിഭാഗം പ്രതിനിധി ഹയ അല്‍ ബഷീര്‍, ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിലെ മനല്‍ അല്‍ അനസി, ഐ.ടി മാനേജര്‍ ഫാത്തിമ അല്‍ അനസി, എഫ്.എം.എസ് ഡയറക്ടര്‍ അമാനി അല്‍ അനസി, പി.ആര്‍.എഫ്.ഒ ഹെബ അല്‍ സാലിഹ്, റേഡിയോളജി വിഭാഗം മേധാവി അബ്ദുള്ള അല്‍ സുവൈത്തി, ലാബ് സ്‌പെഷ്യലിസ്റ്റും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓഫീസറുമായ ഖാലിദ് അല്‍ അനസി എന്നിവര്‍ സംബന്ധിച്ചു.

റേഡിയോളജി വിഭാഗത്തില്‍ നിന്ന് ഷഹദ് അബ്ദുല്‍ അസീസ്, ഫൈസല്‍ അല്‍ മുഖ്‌ലഫി, ലാബ് വിഭാഗത്തില്‍ നിന്ന് സൗദ് അല്‍ ഖഹ്താനി, മംദൂഹ് അല്‍ ബഖാമി, വായേല്‍ അല്‍ അഖീല്‍ എന്നിവരും സന്നിഹിതരായിരുന്നു. ഡോ. ബാലകൃഷ്ണന്‍, ഡോ. ഗോപേഷ്, ഡോ. തോമസ്, ഡോ. ജോയി, ഡോ. മുഹമ്മദ് ലബ്ബ, ഡോ. ദാസ്, ഡോ. നസീര്‍ അഹമ്മദ്, ഡോ. മുഹമ്മദ് ഗുലാം, ഡോ. ഷേര്‍ ഹൈദര്‍, ഡോ. രഹന, ഡോ. റഹ്മ, ഡോ. റൈഹാന,

ഡോ. മിനി, ഡോ. മുനീറ, ഡോ. ലുബൈന, ഡോ. അന്‍സാരി, ഡോ. മണി, ബീര്‍ മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. രോഗികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ക്ലിനിക്ക് പുലര്‍ത്തുന്ന ജാഗ്രതയ്ക്കുള്ള അംഗീകാരമാണ് സിബാഹി സര്‍ട്ടിഫിക്കേഷനെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മികച്ച ടീം വര്‍ക്കിലൂടെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച എല്ലാ ജീവനക്കാരെയും ചടങ്ങില്‍ അഭിനന്ദിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






