Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

കൊറോണ വൈറസ്: സഫ മക്ക ഹാര ‘ജാഗ്രത’ കൗണ്ടര്‍

റിയാദ്: വിദേശികള്‍ ഏറെ ആശ്രയിക്കുന്ന ആതുരാലയ ശൃംഖല സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ കൊറോണ ബോധവല്‍കരണ ജാഗ്രത കൗണ്ടര്‍ ആരംഭിച്ചു. വൈറസ് ബാധ തടയാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നകുക, സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക എന്നിവയാണ് പ്രധാന ലക്ഷ്യം.

വിവിധ ഭാഷകളില്‍ പ്രാവണ്യമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ ലാബ് ടെക്‌നിഷ്യന്‍ എന്നിവരെ കൗണ്ടറില്‍ വിന്യസിച്ചിട്ടുണ്ട്. വൈറസ് ബാധ പകരാതിരിക്കാനുള്ള മുന്‍ കരുതലായി പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും യാത്ര ചെയ്യുന്നവര്‍ സ്വീകരിക്കേണ്ട ജാഗ്രതയും ക്യാമ്പയിന്‍ കോഡിനേറ്റര്‍ ഡോ. സഞ്ചു ജോസ് ഓരോ മൂന്നു മണിക്കൂറിലും ക്ലിനിക്കിലെത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി സംസാരിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റയ്‌സര്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. ലഘുലേഖകളും ക്ലിനിക്ക് ചുമരുകളില്‍ ചിത്രങ്ങള്‍ അടങ്ങിയ ബോധവല്‍കരണ സന്ദേശങ്ങളും പതിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതിനു മുമ്പ് ഭക്ഷണം കഴിക്കുമ്പോഴും ബാത്‌റൂം ഉപയോഗിക്കുമ്പോഴും പാലിക്കേണ്ട കാര്യങ്ങള്‍ മാതാപിതാക്കള്‍ ബോധവല്‍കരിക്കണമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി മുകുന്ദന്‍ പറഞ്ഞു. ഡോ. ബദര്‍ യൂസഫ് സുലൈമാന്‍ അല്‍ ബിദയി, ഇബ്രാഹീം ജിബ്രാന്‍ അല്‍ മനസ്സര്‍ എന്നിവരാണ് ജാഗ്രത കണ്ടറിന്റെ പ്രവത്തനങ്ങള്‍ ഏകോപ്പിക്കുന്നത്. നഴ്‌സുമാരായ മിതു രാജേഷ്, ചിഞ്ചു ജേക്കബ്, എന്നിവര്‍ സേവന രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top