Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

സല്‍മാന്‍ ഖാന് റിയാദില്‍ ഊഷ്മള സ്വീകരണം

റിയാദ്: സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന റിയാദ് സീസണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റിയാദില്‍ എത്തി. ഇന്നലെ രാത്രി റിയാദിലെത്തിയ സല്‍മാന്‍ ഖാനും സംഘത്തിനും എന്റര്‍ടൈന്‍മെന്റ് അഡൈ്വസര്‍ നൗഷിന്‍ വസീമിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

ഡിസംബര്‍ 10ന് റിയാദ് ബോളിവാര്‍ഡ് ഇന്റര്‍നാഷണല്‍ അരീനയില്‍ നടക്കുന്ന ദ-ബാംഗ് ഷോയില്‍ നടനും സംവിധായകനുമായ സുനില്‍ ഗ്രോവര്‍, പ്രഭുദേവ, ആയുഷ് ശര്‍മ്മ, കമാല്‍ ഖാന്‍, മനീഷ് പവല്‍ തുടങ്ങിയവരും അണിചേരും. പരിപാടി ആസ്വദിക്കാന്‍ സ്വദേശികള്‍ക്കു പുറമെ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നുളളവരും ടിക്കറ്റ് നേടിയിട്ടുണ്ട്,
സല്‍മാന്‍ ഖാന്‍ സൗദി സര്‍ക്കാരിനും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top