Sauditimesonline

NILAMEL
കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

സൗദിയിലെ മാറ്റം സന്തോഷം പകരുന്നത്: സല്‍മാന്‍ ഖാന്‍

റിയാദ്: ബോളിവുഡ് താരം സല്‍മാന്‍ ഖാനും സംഘത്തിനും റിയാദില്‍ ഊഷ്മള വരവേല്‍പ്പ്. റിയാദ് സീസണ്‍ രണ്ടാം എഡിഷന്റെ ഭാഗമായി ഡിസംബര്‍ 10ന് അരങ്ങേറുന്ന ദ-ബാംഗ് സ്‌റ്റേ് ഷോയില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ റിയാദിലെത്തിയത്. റിയാദ് ബോളിവാര്‍ഡ് ഇന്റര്‍നാഷണല്‍ അരീനയില്‍ വൈകീട്ട് 7.30ന് പരിപാടി ആരംഭിക്കും. സൗദി അറേബ്യ കൈവരിച്ച നേട്ടം ഓരോരുത്തരുടെയും മുഖങ്ങളില്‍ ദൃശ്യമാണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ വലിയ മാറ്റത്തിന് നേതൃത്വം നല്‍കുന്ന കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനോടും ഭരണ നേതൃത്വത്തിനോടും നന്ദിയുണ്ട്. രണ്ടാം തവണയാണ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന റിയാദ് സീസണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് അംഗീകാരമാണെന്ന് സല്‍മാന്‍ ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായാണ് സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതെന്ന് ശില്‍പാ ഷട്ടി പറഞ്ഞു. ദ-ബാംഗ് എന്ന പേരില്‍ അവതരിപ്പിക്കുന്ന സ്‌റ്റേജ് പ്രോഗ്രാം സന്തോഷവും സൗഹൃദവും പങ്കുവെക്കുന്ന പരിപാടിയായി മാറുമെന്നും അവര്‍ വ്യക്തമാക്കി. സംഗീതവും നൃത്തവും സമന്വയിപ്പിച്ച് ഒരുക്കുന്ന ദ-ബാംഗ് പരിപാടിയില്‍ പ്രഭുദേവ, സായി മഞ്ജരേക്കര്‍, ആയുഷ് ഷര്‍മ, ഗായകന്‍ ഗുരു രണദേവ് എന്നിവരും പങ്കെടുക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top