Sauditimesonline

watches

പരിഷ്‌കരിച്ച നിതാഖാത്ത്; മൂന്ന് വര്‍ഷത്തിനകം കൂടുതല്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ പരിഷ്‌കരിച്ച സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചു. ഇതു പ്രകാരം സ്വകാര്യ മേഖലയില്‍ മൂന്ന് വര്‍ഷത്തിനകം സ്വദേശിവത്ക്കരണം 35 മുതല്‍ 45 ശതമാനപം വരെ ഉയര്‍ത്തണം. മാനവ ശേഷി, സാമഹൂിക വികസനകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. എല്ലാ വിഭാഗം സംരംഭങ്ങള്‍ക്കും നിയമം ബാധകമാണ്. നിശ്ചിശത ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥ,ാപനങ്ങള്‍ നിതാഖാത്ത് പ്രകാരം താഴ്ന്ന വിഭാഗങ്ങളായി മാറും. ചുവപ്പ്, ഇളംപച്ച, ഇടത്തരം പച്ച, കടുംപച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളാണ് നിതാഖാത്തില്‍ സ്ഥാപനങ്ങളെ തരംതിരിക്കുന്നത്.

രാജ്യത്തെ യുവ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ കണ്ടെത്തുന്നതിനാണ് സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. അടുത്ത മൂന്ന് വര്‍ഷം രാജ്യത്ത് 3.4 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇതുകൂടി പരിഗണിച്ചു സമഗ്രമായ പരിഷ്‌കരണമാണ് നടപ്പിലാക്കുന്നതെന്നും മാനവ ശേഷി, സാമഹൂിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top