
റിയാദ്: ഇന്ത്യയുടെ കൊവാക്സിന് സ്വീകരിച്ചവര്‍ക്ക് സൗദിയിലെ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കും. നേരത്തെ വാക്സിന് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ നിരവധി പ്രവാസികള്‍ പ്രതിസന്ധി നേരിട്ടിരുന്നു. ലോകാരോഗ്യ സംഘടന വാക്സിന് അംഗീകാരം നല്‍കിയതോടെ സൗദി അറേബ്യയും അംഗീകാരം നല്കി. ഇതോയൈാണ് കോവാക്സിന് സ്വീകരിച്ചവര്‍ക്ക് തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഒരുങ്ങിയത്.

ഫൈസര്‍, മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ്, കോവിഷീല്‍ഡ് എന്നീ വാക്സിനുകളാണ് സൗദി അറേബ്യ അഗീകരിച്ചത്. ഇതിന് പുറമെ സിനോഫാം, സിനോവാക്, കോവാക്സിന് എന്നിവക്കും അംഗീശാരം നല്കി. സന്ദര്‍ശനവിസയില്‍ സൗദിയിലെത്തുന്നവര്‍ പാസ്പ്പോര്‍ട്ട് നമ്പര്‍, എന്‍ട്രി നമ്പര്‍ എന്നിവ ഉപയോഗിച്ച് വാക്സിന് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. സന്ദര്‍ശക വിസയിലെത്തുന്നവര്‍ അബ്ഷിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് തവക്കല്‍നാ ആപില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടത്.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






