Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

രാജ്യതാല്‍പര്യത്തിന് പ്രഥമ പരിഗണന: കിരീടാവകാശി

റിയാദ്: സൗദി-ഇറാന്‍ ചര്‍ച്ച തുടരുമെന്നും അമേരിക്കയുമായി ഉഭയകക്ഷി സൗഹൃദം ചരിത്രപരമാണെന്നും കിരീടാവകാശിയും പ്രതിരേധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഫലസ്തീന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് സൗദി അറേബ്യക്ക് തടസ്സമില്ല. അമേരിക്കയില്‍ സൗദി നിക്ഷേപം കുറച്ചുകൊണ്ടു വരുന്നത് പരിശോധിക്കും. രാജ്യതാല്‍പര്യവും സുരക്ഷക്കുമാണ് പ്രഥമ പരിഗണനയെന്നും കിരീടാവകാശി വ്യക്തമാക്കി.

സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല. സൗദി-യുഎസ് ഉഭയകക്ഷി സൗഹൃദം ചരിത്രപരമെന്നും കിരീടാവകാശിാണ്. അമേരിക്കയുമായുളള ബന്ധം ശക്തിപ്പെടുത്തും. പരസപരം മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രീതിയാണ് രാജ്യം ആഗ്രഹിക്കുന്നത്. അമേരിക്കന്‍ മാസിക അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തിലാണ് കിരീടാവകാശി നിലപാട് വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top