Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സൗദിയില്‍ ലെവി ഒഴിവാക്കി; ആര്‍ക്കെല്ലാം

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്കു ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇഖാമ പുതുക്കുന്നതിന് മാസം 800 റിയാല്‍ വീതം വര്‍ഷം 9600 റിയാല്‍ ആണ് ലെവി ഈടാക്കിയിരുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് സുപ്രധാന തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഫാക്ടറികള്‍, നിര്‍മ്മാണ യൂണിറ്റുകള്‍, ഉല്‍പ്പാദന പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ലെവി അടക്കാതെ ഇഖാമ പുതുക്കാന്‍ കഴിയും. ലെവി ഒഴിവാക്കിയ മേഖലയില്‍ 8.4 ലക്ഷം വിദേശ താഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതുപ്രകാരം 62 കോടി 20 ലക്ഷം റിയാലാണ് മാസം ഖജനാവിലെത്തുന്ന ലെവിയില്‍ കുറവു വരുന്നത്. വര്‍ഷം ഇത് 806 കോടി 40 ലക്ഷം റിയാല്‍ വരും.

കൗണ്‍സില്‍ ഓഫ് എക്കണോമിക് ആന്റ് ഡവലപ്‌മെന്റ് അഫയേഴ്‌സ്, മിനിസ്ട്രി ഓഫ് എക്കണോമി ആന്റ് പ്ലാനിംഗ്, മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്റ് മിനറല്‍ റിസോഴ്‌സ്, മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് സോഷ്യല്‍ ഡവലപ്‌മെന്റ് എന്നീ മന്ത്രാലയങ്ങള്‍ നടത്തി പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ലെവി ഒഴിവാക്കാന്‍ തീരുമാനം.

വ്യാവസായിക മേഖലയെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമാണ് ലെവി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, പ്രാദേശിക ഫാക്ടറികളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരവും ആഗോളതലത്തില്‍ മത്സരിക്കാന്‍ ശേഷിയുളള സ്ഥാപനങ്ങളായി

നിര്‍മ്മാണ മേഖല, വാണിജ്യ-സേവന മേഖല, റീറ്റെയില്‍ ഷോപ്പുകള്‍, റെസ്‌റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ ഗതാഗത കമ്പനികള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവിടങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ബാധകമാണ്. ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, പാചകക്കാര്‍, തോട്ടക്കാര്‍, എന്നിവര്‍ക്ക് ലെവി ബാധകമല്ല. അതേസമയം, വിദേശ തൊഴിലാളികളുടെ ആശ്രിത വിസയില്‍ കഴിയുന്ന ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കുള്ള ലെവി തുടരും.

ലെവി പിന്‍വലിച്ചതോടെ ഫാക്ടറികള്‍, നിര്‍മ്മാണ യൂണിറ്റുകള്‍, ഉല്‍പ്പാദന പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശകളുടെ ശമ്പളം വര്‍ധിക്കാന്‍ ഇടയാക്കും. തൊഴില്‍ സുരക്ഷ മെച്ചപ്പെടുകയും മനുഷ്യ വിഭവ ശേഷി കാര്യക്ഷമമായി വിനിയോഗിക്കാനും ഉത്പ്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ ഇടവരുത്തുമെന്നും വിലയിരുത്തപ്പെടുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top