
റിയാദ്: തെണ്ണൂറ്റിയഞ്ചാമത് സൗദി ദേശീയ ദിനത്തിന് ഔദ്യോഗിക മുദ്രയും സ്ലോഗനും പ്രസിദ്ധീകരിച്ചു. ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന പ്രമേയമാണ് ഈ വര്‍ഷം തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ സ്വഭാവവും ദേശീയ സ്വത്വവും അടിസ്ഥാനമാക്കി ആധികാരിക ട മൂല്യങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് പ്രധമേയം.

ഉദാരത, അഭിലാഷം, അനുകമ്പ, ആധികാരികത, പരോപകാരം തുടങ്ങി രാജ്യനിവാസികളുടെ ദൈനംദിന ഇടപെടലുകളില്‍ പ്രതിഫലിക്കുന്ന മൂല്യങ്ങളും വ്യക്തമാക്കുന്നു. സൗദിയുടെ വര്‍ത്തമാനത്തെയും ഭാവിയെയും സ്ഥാപിച്ച പൈതൃകത്തിലും ആധികാരിക മൂല്യങ്ങളിലും അഭിമാനിക്കുന്നതിെന്റ അര്‍ഥങ്ങളും പ്രമേയത്തില്‍ ഉള്‍പ്പെടുന്നു. സൗദിയുടെ 13 പ്രവിശ്യകളിലും വിപുലാമയ ദേശീയ ദിനാഘോഷങ്ങഭക്കള്‍ക്കാണ് ഒരുങ്ങുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






