Sauditimesonline

shinto
റിയാദില്‍ വിജയ് മാസാല ജീവനക്കാരന്‍ വാഹനത്തില്‍ മരിച്ച നിലയില്‍

‘ദി റോള്‍ മോഡല്‍’ മക്കയില്‍ പ്രകാശനം ചെയ്തു

മക്ക: സയ്യിദ് സ്വാദിഖലി തങ്ങളുടെ ജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ‘ദി റോള്‍ മേഡല്‍’ എന്ന കൃതിയുടെ ജിസിസി തല പ്രകാശനം മക്കയില്‍ നടന്നു. വ്യവസായ പ്രമുഖന്‍ അയ്യുബ് ജമാലി സൗദി കെഎംസിസി ദേശീയ പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയക്കു കോപ്പി നല്‍കി പ്രകാശനം ചെയ്തു. സൗദി പൗരപ്രമുഖരായ യൂസുഫ് ലൈഹെബി, മുഹമ്മത് ഉമേരി, അഹമ്മദ് അബ്ദുറസാക്ക്, ഉബൈദുല്‍ ഫഹമി, അബ്ദുറഹിമാന്‍ അസീരി, അഹമ്മദ് അലി അലീജി, ഹംസ എന്നിവര്‍ സന്നിഹിതരായിരുന്നു.

മക്കയിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുളളവരെ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. മക്ക കെഎംസിസി നേതാക്കളായ സുലൈമാന്‍ മാളിയേക്കല്‍, മുസ്തഫ മുഞ്ഞകുളം, എംസി നാസര്‍, മുസ്തഫ മലയില്‍, നാസര്‍ ഉണ്യാല്‍, സിദ്ദീഖ് കൂട്ടിലങ്ങാടി, സമീര്‍ബദര്‍ കൊടുക്കര, എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top