Sauditimesonline

city flower promo
'ഈദ് മുബാറഖ്' പ്രമോഷന്‍: സിറ്റി ഫ്‌ളവറില്‍ 250 റിയാല്‍ ഷോപ്പിംഗിന് 50 റിയാല്‍ കിഴിവ്

റിയാദില്‍ സൗദി ബില്‍ഡ് സമാപിച്ചു

റിയാദ്: നിര്‍മാണ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളും ഉത്പ്പന്നങ്ങളും പരിചയപ്പെടുത്തുന്ന സൗദി ബിള്‍ഡ് പ്രദര്‍ശനം റിയാദില്‍ സമാപിച്ചു. ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ അന്തര്‍ദേശീയ രംഗത്തെ പ്രമുഖ കമ്പനികള്‍ പങ്കെടുത്തു.

സൗദിയില്‍ 1.3 ട്രില്യണ്‍ ഡോളറിലധികം ചെവല് വരുന്ന മെഗാ പദ്ധതികളാണ് നിര്‍മാണം പുരോഗമിക്കുന്നത്. നിയോം നഗരം, ഖിദ്ദിയ വിനോദ നഗരം, റെഡ് സീ പദ്ധതി തുടങ്ങിയവയുടെ നിര്‍മാണവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര നിര്‍മാണ കമ്പനികളും കണ്‍സള്‍ട്ടന്‍സി ഏജന്‍സികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രതിനിധികളാണ് സൗദി ബിള്‍ഡില്‍ പങ്കെടുത്തത്.
രാജ്യം വന്‍ കുതിപ്പിലാണ്. സ്വകാര്യ മേഖലയെ സര്‍ക്കാര്‍ പിന്തുണക്കുന്നുണ്ട്. നിര്‍മാണ സാമഗ്രികള്‍ ഉത്പ്പാദിപ്പിക്കുന്ന ആഭ്യന്തര നിര്‍മാതാക്കളും അന്താരാഷ്ട്ര കമ്പനികളും സൗദി ബിള്‍ഡില്‍ പങ്കെടുക്കുന്നുണ്ട്. ഇത് നിര്‍മാണ വിപണിയെ സഹായിക്കുമെന്ന് സൗദിയിലെ ഡാല്‍കോ ബേന്‍ഡ് കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ദഹയാന്‍ പറഞ്ഞു.

സൗദി നിര്‍മാണ വിപണിയില്‍ ശരാശരി 68 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഒരു വര്‍ഷം നടക്കുന്നത്. എണ്ണ വിപണി കഴിഞ്ഞാല്‍ ഏറ്റവും വലിയ വ്യാപാര വിപണിയും ഇതാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര രംഗത്തെ പ്രമുഖര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിപണിയാണ് സൗദി അറേബ്യ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top