Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

റിയാദ്: രാജ്യത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ തീരുമാനങ്ങളും സുരക്ഷാ നടപടികളും സ്വീകരിക്കുമെന്നു സൗഊദി മന്ത്രി സഭാ യോഗം. ഭൂപ്രദേശത്തിനു പുറമേ പൗരന്‍മാരുടെയും വിദേശികളുടെയും സംരക്ഷ ഉറപ്പു വരുത്തുമെന്നും മന്ത്രി സഭ വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷത വഹിച്ചു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലും അറബ് രാഷ്ട്രങ്ങളിലും ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ആക്രമണങ്ങളെ അപലപിച്ച രാജ്യങ്ങളെ സഊദി അറേബ്യ സ്വാഗതം ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ വിമാനത്താളവങ്ങളില്‍ കുടുങ്ങിയ ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ആവശ്യമായ യാത്ര സൗകര്യം ഒരുക്കാനും മന്ത്രി സഭാ യോഗം നിര്‍ദേശം നല്‍കി.

അതിനിടെ സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ചൈന, ഇന്ത്യ, ഇന്‍ഡോനേഷ്യ, റൊമാനിയ എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുമായാണ് മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി പുതിയ സാഹചര്യങ്ങളും പ്രാദേശിക-ആഗോള സുരക്ഷാ സംബന്ധിച്ച പ്രത്യാഘാതങ്ങളും പ്രിന്‍സ് ഫൈസല്‍ ചര്‍ച്ച ചെയ്തു. സംഘര്‍ഷം ലഘൂകരിക്കാനും പ്രശ്‌ന പരിഹാരത്തിനും സ്വീകരിക്കുന്ന നയതന്ത്ര ശ്രമങ്ങളും മന്ത്രിമാര്‍ അവലോകനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top