Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗില്‍

ബെനാമി സംരംഭം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

റിയാദ്: സൗദിയില്‍ ബെനാമി സംരംഭകരെ പിടിച്ചുകെട്ടാന്‍ കര്‍ശന നടപടിയുമായി അധികൃതര്‍. ഇത്തരം ബിസിനസുകാരെ സംബന്ധിച്ച് വിവരം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കും. ഇതിനു പുറമെ പിഴ സംഖ്യയുടെ നിശ്ചിത ശതമാനം പാരിതോഷികവും ലഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ബെനാമികള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കിയതോടെ നിരവധി സംരംഭകര്‍ രാജ്യം വിടാനുളള ഒരുക്കത്തിലാണ്. അതേസമയം, 2022 ഫെബ്രുവരി വരെ ബെനാമി സംരംഭകര്‍ക്ക് നിയമ വിധേയമായി രാജ്യത്ത് വ്യവസായ വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് പദവി ശരിയാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രചാരണങ്ങള്‍ക്കൊപ്പം ബെനാമികളെ കണ്ടെത്തി നിയമ നടപടികളും സ്വീകരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top