Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

സൗദി ഫാള്‍ക്കന്‍ മേള നാളെ സമാപിക്കും

റിയാദ്: സൗദിയില്‍ അരങ്ങേറുന്ന ഫാല്‍ക്കന്‍ മേള സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു. ദേശീയ പക്ഷിയായ ഫാല്‍കണുകളെ അടുത്തറിയാനുളള അവസരം കൂടിയാണ് മേള. ഫാല്‍ക്കനുകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ മ്യൂസിയമാണ് ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകത.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫാല്‍കന്‍ പ്രദര്‍ശനത്തിലും വില്‍പനയും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മികവോടെയാണ് ഈ വര്‍ഷം റിയാദിനടുത്ത് മല്‍ഹമില്‍ മേള വരുക്കിയിട്ടുളളത്. ഫാല്‍കണുകളെയും അവയുടെ ആവാസ വ്യവസ്ഥയെയും അടുത്തറിയാന്‍ പ്രദര്‍ശന നഗരിയില്‍ അവസരമുണ്ട്. നാല്‍പ്പതിലധികം വര്‍ഗ്ഗത്തില്‍പെട്ട ഫാല്‍ക്കണിന്റെ സ്വഭാവം, ദേശം എന്നിവയെല്ലാം അത്യാധുനിക സംവിധാങ്ങളോടെ നഗരിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫാല്‍ക്കണ്‍ പക്ഷികളുടെ ദേശാടന രീതി, ഇര പിടിക്കുന്ന ശൈലി എന്നിവയും ഡിജിറ്റല്‍ മ്യൂസിയത്തിലെത്തുന്നവരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

വ്യത്യസ്ഥ ഇനങ്ങളിലുളള ഫാല്‍ക്കനുകളുടെ ലേലം എല്ലാ ദിവസവും രാത്രി അരങ്ങേറും. മരുഭൂമിയില്‍ നായാട്ടിനു പോകുന്നവര്‍ക്ക് ആവശ്യമായ ഓഫ് റോഡ് വാഹനങ്ങള്‍ പരിചയപ്പെടാനും അവസരം ഉണ്ട്. ഇതിന് പുറമെ, വേട്ടക്കുള്ള ആയുധങ്ങള്‍, സുരക്ഷ ഉറപ്പുവരുത്തുന്ന പ്രത്യേക വസ്തങ്ങള്‍, മരുഭൂമിയിലെ തമ്പുകള്‍ തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വില്‍പനയും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. കൊവിഡ് പ്രോടോകോള്‍ പാലിച്ച് നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച മുതിര്‍ന്നവര്‍ക്ക് മാത്രമാണ് പ്രവേശനം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top