Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

അഴിമതി: സൗദിയില്‍ 271 പേരെ അറസ്റ്റ് ചെയ്തു

റിയാദ്: സൗദിയില്‍ അഴിമതി വിരുദ്ധ നിയമ പ്രകാരം 271 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട അഴിമതികളെ തുടര്‍ന്നാണ് അറസ്‌റ്റെന്നും അതോറിറ്റി വ്യക്തമാക്കി.

പ്രതിരോധം, ആഭ്യന്തരം, നാഷണല്‍ ഗാര്‍ഡ്, ആരോഗ്യം, നീതിന്യായം, ധനകാര്യം, മുനിസിപ്പല്‍ ഗ്രാമീണ കാര്യം, തൊഴില്‍ എന്നീ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. വിവിധ പ്രവിശ്യകളില്‍ നിന്ന് അറസ്റ്റിലായവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും.

അഴിമതി ക്കേസില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 639 പേരെ ചോദ്യം ചെയ്യുന്നുണ്ട്. അനധികൃത പണമിടപാട്, കൈക്കൂലി, അധികാരം-പണം എന്നിവയുടെ ദുര്‍വിനിയോഗം എന്നിവക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റകൃത്യങ്ങള്‍, ഭരണനിര്‍വഹണത്തിലെ വീഴ്ച എന്നിവക്ക് 639 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തുന്നുണ്ട്. ഇതില്‍ അഴിമതി വിരുദ്ധ അതോറിറ്റി, സക്കാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി ജീവനക്കാരും ഉള്‍പ്പെടും. കൈക്കൂലിക്ക് പുറമെ വ്യാജരേഖ ചമച്ച കുറ്റത്തിനാണ് വിദേശികള്‍ പിടിയിലായതെന്നും അധികൃതര്‍ അറിയിച്ചു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top