
റിയാദ്: ചിന്ത കൊണ്ടും കര്‍മ്മം കൊണ്ടും ജീവിതം അടയാളപ്പെടുത്തിയ മഹാനായ നേതാവായിരുന്നു സി എച്ച് മുഹമ്മദ് കോയയെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. വിദ്യഭ്യാസ രംഗത്ത് സി എച്ച് നടത്തിയ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നോക്കം നിന്നിരുന്ന സമുദായത്തിന് ദിശാ ബോധം നല്‍കി. സാമുദായിക സൗഹാര്‍ദ്ദത്തിനും സഹവര്‍ത്തിത്വത്തിനും നിലകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ നാവും തൂലികയും നാടിന്റെ നന്മക്കൊപ്പമായിരുന്നു. പരിപാടി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ യു പി മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഹാരിസ് തലാപ്പില്‍ അധ്യക്ഷത വഹിച്ചു.

അടുത്തിടെ അന്തരിച്ച മുസ്ലിം ലീഗ് നേതാക്കളായ വി കെ അബ്ദുല്‍ഖാദര്‍ മൗലവിയെയും പി വി മുഹമ്മദ് അരീക്കോടിനേയും യോഗം അനുസ്മരിച്ചു. അബ്ദുറഹ്മാന്‍ ഹുദവി, ജലീല്‍ ആലുവ, സിദ്ധീഖ് കോങ്ങാട്, ബാവ താനൂര്‍, റസാഖ് വളക്കൈ എന്നിവര്‍ പ്രസംഗിച്ചു. ഷാഫ്‌നാസ് ഖിറാഅത്ത് നടത്തി. പി സി അലി, മജീദ് മലപ്പുറം, സിദ്ധീഖ് തുവ്വൂര്‍, സഫീര്‍ തിരൂര്‍, മാമുക്കോയ ഒറ്റപ്പാലം, അബ്ദുറഹ്മാന്‍ ഫറോക്ക് എന്നിവര്‍ നേതൃത്വം നല്‍കി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും സെക്രട്ടറി മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.