
റിയാദ്: സൗദിയില്‍ ഫാമിലി വിസിറ്റ് വിസ 72 മണിക്കൂറിനകം അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിലധികമായി വിസിറ്റ് വിസ വിതരണം നിര്‍ത്തിവെച്ചിരുന്നു. അതിനിടെയാണ് സുപ്രധാന പ്രഖ്യാപനം.
സൗദിയില്‍ താമസാനുമതി രേഖയുളള വിദേശ തൊഴിലാളികള്‍ക്ക് ഫാമിലി വിസിറ്റ് വിസ അപേക്ഷ സമര്‍പ്പിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാതാപിതാക്കള്‍, ഭാര്യ, മക്കള്‍ എന്നിവര്‍ക്കാണ് ഫാമിലി വിസിറ്റ് വിസ നേടാന്‍ അനുമതിയുളളത്. പ്രത്യേക സാഹചര്യങ്ങളില്‍ വിസ വിതരണത്തിനുളള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കാല താമസം നേരിട്ടേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഫാമിലി വിസിറ്റ് വിസ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണമെ മന്ത്രാലയം അറിയിച്ചു.

റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ ഈ മാസം 20ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ സൗദി സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും ഉടന്‍ വിസിറ്റ് വിസ വിതരണം ചെയ്യും. അതേസമയം, യാത്രാ വിലക്കുളള രാജ്യങ്ങളിലുളളവര്‍ക്കും ഫാമിലി വിസിറ്റ് വിസ ലഭിക്കുമെന്നാണ് സൂചന. ഈ മാസം തന്നെ യാത്രാ വിലക്കുളള രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. അതിന് ശേഷം യാത്രാ വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.